തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: രാകേഷ് ടിക്കായത്ത്

കർഷക സമരത്തിൽ പങ്കെടുത്ത സംയുക്ത കിസാൻ മോർച്ചയുടെ മുഖമായിരുന്നു രാകേഷ് ടിക്കായത്ത്

Update: 2021-12-16 05:27 GMT
Editor : abs | By : Web Desk

ന്യൂഡൽഹി: ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത്. ഒരു വർഷം നീണ്ട ഐതിഹാസിക കർഷക സമരത്തിന് ശേഷം നാട്ടിലെത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പോസ്റ്ററുകൾ തെരഞ്ഞെടുപ്പിൽ ഉപയോഗിക്കരുത് എന്നും ടിക്കായത്ത് രാഷ്ട്രീയപ്പാർട്ടികളോട് ആവശ്യപ്പെട്ടു.

കർഷക സമരത്തിൽ പങ്കെടുത്ത സംയുക്ത കിസാൻ മോർച്ചയുടെ മുഖമായിരുന്നു രാകേഷ് ടിക്കായത്ത്. കഴിഞ്ഞ വർഷം സെപ്തംബറിൽ കേന്ദ്രസർക്കാർ പാസാക്കിയ കൃഷി നിയമങ്ങൾ കടുത്ത കർഷക പ്രതിഷേധത്തെ തുടർന്നാണ് കേന്ദ്രസർക്കാറിന് പിൻവലിക്കേണ്ടി വന്നരുന്നത്. സമരത്തിന്റെ ഓരോ ഘട്ടത്തിലും കർഷകരെ പ്രചോദിപ്പിക്കാനായി ടിക്കായത്ത് മുമ്പിലുണ്ടായിരുന്നു.

Advertising
Advertising

സമരം അവസാനിപ്പിച്ചതോടെ ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി അതിർത്തികളിൽ നിന്ന് കർഷകർ സ്വന്തം നാടുകളിലേക്ക് തിരിച്ചുപോയി. ബുധനാഴ്ച സ്വന്തം നഗരമായ മീററ്റിലാണ് ടിക്കായത്ത് തിരിച്ചെത്തിയത്. 2007ൽ യുപി നിയമസഭയിലേക്ക് ഖതൗളി മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി ടിക്കായത്ത് ഒരു കൈ നോക്കിയിരുന്നു. 2014ൽ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ ലോക്ദൾ സ്ഥാനാർത്ഥിയായും ഇദ്ദേഹം മത്സരരംഗത്തുണ്ടായിരുന്നു. 

അതിനിടെ, സർക്കാർ നൽകിയ ഉറപ്പുകൾ പരിശോധിക്കാൻ ജനുവരി 15ന് കർഷക സംഘടനകൾ യോഗം ചേരും. രേഖാമൂലം നൽകിയ ഉറപ്പുകൾ സർക്കാർ പാലിച്ചില്ലെങ്കിൽ സമരം പുനരാംഭിക്കുമെന്ന് കർഷക സംഘടനകൾ മുന്നറിയിപ്പു നൽകിയിട്ടുണ്ട്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News