കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; മൃതദേഹത്തിനരികിൽ ഇരുന്ന് ഇരുവരും രാത്രി മുഴുവൻ അശ്ലീല വീഡിയോ കണ്ടു

ചിലുവുരു ഗ്രാമത്തിലാണ് സംഭവം

Update: 2026-01-23 06:17 GMT

ഗുണ്ടൂര്‍: ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിൽ കാമുകന്‍റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ലോകം ശിവനാഗരാജു എന്നയാളാണ് കൊലപ്പെട്ടത്. കൊലപാതകത്തിന് ശേഷം മാധുരിയും കാമുകൻ ഗോപിയും മൃതദേഹത്തിനരികിലിരുന്ന് രാത്രി മുഴുവൻ അശ്ലീലവീഡിയോ കണ്ടുവെന്ന ഞെട്ടിക്കുന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ചിലുവുരു ഗ്രാമത്തിലാണ് സംഭവം.

സംഭവദിവസം രാത്രി ലക്ഷ്മി ബിരിയാണി തയ്യാറാക്കി അതിൽ ഉറക്കഗുളികകൾ ചേർത്തു. ബിരിയാണി കഴിച്ച ശേഷം ശിവനാഗരാജു ഗാഢനിദ്രയിലേക്ക് വീണു. തുടർന്ന് ഗോപിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് ശിവനാഗരാജുവിന്‍റെ മുഖത്ത് തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് എൻഡി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

Advertising
Advertising

സ്വാഭാവിക മരണമാണെന്നായിരുന്നു പ്രാഥമിക നിഗമനം. ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചുവെന്നാണ് മാധുരി അയൽവാസികളോട് പറഞ്ഞത്. ശിവനാഗരാജുവിന്‍റെ ദേഹത്ത് പരിക്കുകളും രക്തക്കറകളും കണ്ടതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളും സുഹൃത്തുക്കളും പൊലീസിനെ അറിയിച്ചു. തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനയക്കുകയായിരുന്നു. ഫോറൻസിക് പരിശോധനയിൽ ശിവനാഗരാജു ശ്വാസംമുട്ടിയാണ് മരിച്ചതെന്ന് കണ്ടെത്തി. തുടർന്ന് പൊലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്തു.

സ്ത്രീയുടെ ഫോണിൽ നടത്തിയ ഫോറൻസിക് പരിശോധനയിൽ, ഭർത്താവിന്‍റെ മൃതദേഹത്തിനരികിലിരുന്ന് രാത്രി മുഴുവൻ അവർ അശ്ലീല വീഡിയോകൾ കണ്ടതായി കണ്ടെത്തി. ചോദ്യം ചെയ്യലിൽ ഗോപിയുടെ സഹായത്തോടെയാണ് താൻ കൊലപാതകം നടത്തിയതെന്ന് മാധുരി സമ്മതിച്ചു. കേസിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News