മൂന്നാമതും പെൺകുഞ്ഞ്; അനധികൃത ​ഗർഭഛിദ്രത്തിനിടെ യുവതി മരിച്ചു; മാതാപിതാക്കളടക്കം അറസ്റ്റിൽ

യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ​ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്.

Update: 2024-06-01 11:16 GMT

ബെം​ഗളൂരു: അനധികൃത ​ഗർഭഛിദ്ര ശസ്ത്രക്രിയക്ക് ഇരയായി ഗർഭിണി മരിച്ച സംഭവത്തിൽ മാതാപിതാക്കളടക്കം ഒമ്പതു പേർ അറസ്റ്റിൽ. കർണാടക ബാ​ഗൽകോട്ട് ജില്ലയിലെ മഹാലിം​ഗ്പൂർ ടൗണിലാണ് സംഭവം. യുവതിയെ മാതാപിതാക്കൾ പെൺ ഭ്രൂണ​ഹത്യയ്ക്ക് പ്രേരിപ്പിച്ചെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. യുവതിയുടെ പിതാവ് സഞ്ജയ് ​ഗൗളി, മാതാവ് സം​ഗീത ​ഗൗളി എന്നിവരും മറ്റ് ഏഴു പേരുമാണ് അറസ്റ്റിലായത്. 

മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഭർത്താവിനൊപ്പം താമസിക്കുന്ന 33കാരിയായ മകൾ സൊനാലിയാണ് മരിച്ചത്. കർണാക പൊലീസാണ് പിതാവിനെയും മാതാവിനേയും അറസ്റ്റ് ചെയ്തത്. സൊനാലിക്ക് രണ്ട് പെൺമക്കളാണ്.

Advertising
Advertising

വീണ്ടും ​ഗർഭിണിയായതോടെ നടത്തിയ അനധികൃത പരിശോധനയിൽ മൂന്നാമത്തേതും പെൺഭ്രൂണമാണെന്ന് മനസിലായതോടെ നിർബന്ധിത ​ഗർഭഛിദ്രത്തിന് വിധേയയാവുകയായിരുന്നു.

ആദ്യ രണ്ട് മക്കളും പെൺകുട്ടികൾ ആയതിനാൽ മാതാപിതാക്കളാണ് സൊനാലിയെ ​ഭ്രൂണഹത്യക്ക് പ്രേരിപ്പിച്ചത്. പെൺഭ്രൂണഹത്യ നടത്താൻ മകളെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് രക്ഷിതാക്കൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

മഹാലിം​ഗപൂരിലെ യുവതിയുടെ വീട്ടിൽ തന്നെയായിരുന്നു ​ഗർഭഛിദ്ര ശസ്ത്രക്രിയ നടന്നത്. എന്നാൽ മെയ് 27ന് യുവതി അമിതരക്തസ്രാവം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ മൂലം മരിക്കുകയായിരുന്നു.

സംഭവത്തിൽ മുഖ്യപ്രതിയായ നഴ്സ് കവിത ബഡ്ഡനാവർ അടക്കം ഏഴ് പേരെ മഹാരാഷ്ട്ര പൊലീസും സാം​ഗ്ലിയിൽ നിന്ന് അറസ്റ്റ് ചെയ്തിട്ടുണ്ട്. കവിതയാണ് യുവതിയെ ​ഗർഭഛി​ദ്രത്തിന് ഇരയാക്കിയത്.

ഭ്രൂണത്തിൻ്റെ ലിംഗം സ്ഥിരീകരിക്കാൻ സൊനാലി മഹാരാഷ്ട്രയിൽ സ്കാനിങ് നടത്തിയെന്നും ഗർഭച്ഛിദ്രം നടത്താൻ പ്രതിയായ നഴ്‌സിന് 40,000 രൂപ നൽകിയെന്നും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News