ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ പതിച്ചു; യുവതിക്ക് ദാരുണാന്ത്യം

43കാരിയായ സ്നേഹൽ എന്ന യുവതിയാണ് മരിച്ചത്

Update: 2025-10-30 12:43 GMT
Editor : നബിൽ ഐ.വി | By : Web Desk

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് മുകളിലേക്ക് പാറ വീണ് യുവതിക്ക് ദാരുണാന്ത്യം. മഹാരാഷ്ട്രയിലെ മലയോര പാതയായ തംഹിനി ഘട്ടിലായിരുന്നു അപകടം. 43കാരിയായ സ്നേഹൽ ​ഗുജറാത്തി എന്ന യുവതിയാണ് മരിച്ചത്.

പൂനെയിൽ നിന്ന് മംഗാവിലേക്ക് യാത്ര ചെയ്യുകയായിരുന്ന ഫോക്‌സ്‌വാഗൺ വിർടസിന് മുകളിലേക്കാണ് പാറ പതിച്ചത്. പാറ വീണതിന്റെ ആഘാതത്തിൽ സൺറൂഫ് തകർന്ന് പാസഞ്ചർ സീറ്റിൽ ഇരിക്കുകയായിരുന്ന സ്നേഹലിന്റെ തലയിലിടിക്കുകയായിരുന്നു. സ്നേഹൽ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

അതേസമയം ബുധനാഴ്ച രാവിലെ മുംബൈയിൽ നിന്ന് ജൽനയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ആഡംബര ബസിന് തീപിടിച്ചു. പുലർച്ചെ മൂന്ന് മണിയോടെ ഹൈവേയിലെ നാഗ്പൂർ ലെയ്‌നിലാണ് സംഭവം. ഡ്രൈവറെയും സഹായിയെയും കൂടാതെ 12 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർ സന്ദർഭോചിതമായി ഇടപെട്ടതിനാൽ ആർക്കും അപകടം പറ്റിയില്ല.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News