മഹാരാഷ്ട്രയില്‍ യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു, കോഴിയുടെ രക്തം കുടിപ്പിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചിവെന്നും യുവതി ആരോപിച്ചു

Update: 2021-09-23 06:26 GMT
Editor : Nisri MK | By : Web Desk
Advertising

മഹാരാഷ്ട്രയില്‍ സ്വയം പ്രഖ്യാപിത ആള്‍ദൈവത്തിന്‍റെ നിര്‍ദേശ പ്രകാരം യുവതിയെ ഭര്‍തൃപിതാവ് ലൈംഗികമായി പീഡിപ്പിച്ചു. നിര്‍ബന്ധിച്ച് കോഴിയുടെ രക്തം കുടിപ്പിക്കുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവും പിതാവും അറസ്റ്റിലായി. ഭര്‍തൃമാതാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഭര്‍ത്താവിന് വന്ധ്യതയുണ്ടെന്നുള്ള കാര്യം ഭര്‍തൃവീട്ടുകാര്‍ തന്നില്‍ നിന്നും മറച്ചുവെച്ചുവെന്നും ഭര്‍തൃപിതാവില്‍ നിന്ന് ഗര്‍ഭം ധരിക്കാന്‍ തന്നെ നിര്‍ബന്ധിച്ചുവെന്നും യുവതി ആരോപിച്ചു. ഭര്‍ത്താവിന്‍റെ വന്ധ്യതയെക്കുറിച്ച് തന്‍റെ വീട്ടുകാരോടു പറഞ്ഞതു മുതലാണ് ഭര്‍തൃവീട്ടുകാര്‍ ശാരീരികമായി തന്നെ ഉപദ്രവിക്കാന്‍ തുടങ്ങിയത്. 2018 മുതല്‍ തന്നെ മാനസികമായും ശാരീരികമായും അവര്‍ പീഡിപ്പിക്കുകയാണെന്നും യുവതി പരാതിയില്‍ പറയുന്നു.

"യുവതി ബിരുദധാരിയാണ്. ഭര്‍ത്താവ് ഡിപ്ലോമ എഞ്ചിനീയറും. 2018ല്‍ വിവാഹം ചെയ്ത ഇവര്‍ കഴിഞ്ഞ നാല് മാസമായി പിരിഞ്ഞു താമസിക്കുകയായിരുന്നു. പരാതിയില്‍ പറഞ്ഞിരിക്കുന്ന എല്ലാ ആരോപണങ്ങളും ഞങ്ങള്‍ അന്വേഷിക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്."- ഭോസരി പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര ഖദം പറഞ്ഞു.


Tags:    

Writer - Nisri MK

contributor

Editor - Nisri MK

contributor

By - Web Desk

contributor

Similar News