'ഈ അവസ്ഥയ്ക്ക് കാരണം അജിത്ത്, ജോലി പോയി': താരത്തിന്‍റെ വീടിന് മുന്നില്‍ നഴ്സിന്‍റെ ആത്മഹത്യാശ്രമം

അജിത്തും ശാലിനിയും കാരണം തന്‍റെ ജോലി നഷ്ടമായെന്നാണ് യുവതിയുടെ ആരോപണം

Update: 2021-10-06 10:45 GMT

തമിഴ് നടൻ അജിത്തിന്‍റെ വീടിന് മുന്നിൽ ആത്മഹത്യക്ക് ശ്രമിച്ച നഴ്സിനെ പൊലീസ് കസ്റ്റഡിയിലെടുത്തു‍. ഫർസാന എന്ന യുവതിയാണ് അജിത്തിന്‍റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. അജിത്തും ശാലിനിയും കാരണം തന്‍റെ ജോലി നഷ്ടമായെന്നാണ് യുവതിയുടെ ആരോപണം. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ച യുവതിയെ പൊലീസും നാട്ടുകാരും ബലംപ്രയോഗിച്ച് തടയുകയായിരുന്നു.

സ്വകാര്യ ആശുപത്രിയിലെ നഴ്സായിരുന്നു ഫര്‍സാന. കഴിഞ്ഞ വര്‍ഷം അജിത്തും ശാലിനിയും വന്നപ്പോൾ ഇരുവർക്കുമൊപ്പം നിന്ന് ഫർസാന വീഡിയോ എടുത്തിരുന്നു. വിഡിയോ വൈറലായതോടെ ജോലിസ്ഥലത്തെ നിയമം ലംഘിച്ചെന്ന് ആരോപിച്ച് തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടെന്നാണ് യുവതിയുടെ പരാതി. ജോലിയില്‍ തിരിച്ചെടുക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ഥിച്ച് യുവതി അജിത്തിനും ശാലിനിക്കും ഇ മെയില്‍ അയച്ചു. എന്നാല്‍ ഇരുവരും തന്നെ സഹായിച്ചില്ലെന്നാണ് യുവതിയുടെ പരാതി.

Advertising
Advertising

തനിക്ക് അജിത്തിനെ കാണണമെന്ന് പറഞ്ഞ് വീടിനുമുന്നില്‍ ബഹളം വെച്ച യുവതിയെ പൊലീസ് തടഞ്ഞു. ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതിയെ പൊലീസ് പിടിച്ചുമാറ്റി. യുവതിയെ കസ്റ്റഡിയിലെടുത്ത് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് കേസെടുക്കാതെ കൌണ്‍സിലിങ് നല്‍കി വിട്ടയച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News