രണ്ട് ലാപ്പ്‌ടോപ്പുകള്‍ കൊണ്ടുവന്നു; എയര്‍പോട്ടില്‍ മന്ത്രിയും സുരക്ഷാ ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം

ഡൊമസ്റ്റിക് ടെര്‍മിനലില്‍ ബാഗ് സ്‌കാനിങ്ങിന് കൊടുത്തപ്പോഴാണ് തര്‍ക്കമുണ്ടായത്

Update: 2021-09-30 13:42 GMT
Editor : Dibin Gopan | By : Web Desk

എയര്‍പോര്‍ട്ടില്‍ തമിഴ്നാട് ധനകാര്യ മന്ത്രി പളനിവേല്‍ ത്യാഗരാജനും സുരക്ഷാ ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റം. ലാപ്ടോപ്പ് കൊണ്ടുവന്നതുമായി ബന്ധപ്പെട്ടാണ് ചെന്നൈ എയര്‍പോര്‍ട്ടില്‍ മന്ത്രിയും ഉദ്യോഗസ്ഥനും തമ്മില്‍ വാക്കേറ്റമുണ്ടായത്. ചെന്നൈയില്‍ നിന്ന് തൂത്തുക്കുടിയിലേക്ക് പോകാന്‍ എത്തിയതായിരുന്നു മന്ത്രി.

ഡൊമസ്റ്റിക് ടെര്‍മിനലില്‍ ബാഗ് സ്‌കാനിങ്ങിന് കൊടുത്തപ്പോഴാണ് തര്‍ക്കമുണ്ടായത്. സ്‌കാനിങ്ങില്‍ ബാഗില്‍ രണ്ട് ലാപ്പ്ടോപ്പുകള്‍ കണ്ടു. ബാഗില്‍ രണ്ട് ലാപ്പ്ടോപ്പുകളുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നില്ല എന്ന് ആരോപിച്ചാണ് സുരക്ഷാ ഉദ്യോഗസ്ഥന്‍ മന്ത്രിക്ക് നേരെ തട്ടിക്കയറിയത്.

പ്രകോപിതനായ മന്ത്രി, രണ്ട് ലാപ്പ്ടോപ്പുകള്‍ ഒരേസമയം കൊണ്ടുപോകുന്നതില്‍ എന്താണ് തടസ്സമെന്ന് ചോദിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗാഡ്ജെറ്റുകളുടെയും കാര്യത്തില്‍ സ്‌കാനിങ് ആവശ്യത്തിനായി ഇവ പ്രത്യേകം നല്‍കണമെന്ന് ഉദ്യോഗസ്ഥന്‍ മറുപടി നല്‍കി. മറ്റു ഉദ്യോഗസ്ഥര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News