നികുതി വെട്ടിപ്പ്: ഷവോമി, ഓപ്പോ കമ്പനികൾക്കെതിരെ 1,000 കോടി പിഴ ചുമത്താമെന്ന് കേന്ദ്രം

Update: 2021-12-31 14:03 GMT
Advertising

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമാതാക്കളായ ഓപ്പോ, ഷവോമി കമ്പനികൾക്കെതിരെ ആയിരം കോടി രൂപ വരെ പിഴ ചുമതമെന്ന കേന്ദ്ര ആദായ നികുതി വകുപ്പ്. കഴിഞ്ഞ ആഴ്ച രാജ്യത്താകമാനം നടത്തിയ റെയ്ഡുകൾക്ക് ശേഷമാണ് കേന്ദ്ര ആദായ നികുതി വകുപ്പിന്റെ തീരുമാനം.

കർണാടക, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ, ആന്ധ്ര പ്രദേശ്, മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര, ബിഹാർ, രാജസ്ഥാൻ എന്നിവിടങ്ങളിലാണ് റെയിഡ്. ഇരു കമ്പനികളുടേതുമായി 5500 കോടിയോളം രൂപയുടെ നികുതി തട്ടിപ്പ് കണ്ടെത്തിയതായി ആദായ നികുതി വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

വിദേശത്തുള്ള തങ്ങളുടെ കമ്പനിയുമായുള്ള സാമ്പത്തിക ഇടപാടുകളിൽ നിയമപ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതായും പ്രസ്താവനയിൽ പറഞ്ഞു. ഇത്തരം വീഴ്ചകൾക്ക് ആയിരം കോടി രൂപ വരെ പിഴ ഒടുക്കാമെന്നും ആദായ നികുതി വകുപ്പ് അറിയിച്ചു.

Summary : Xiaomi, Oppo Violated Tax Law, Can Be Fined ₹ 1,000 Crore: I-T Department

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News