ഷവോമി 653 കോടിയുടെ നികുതി​വെട്ടിച്ചുവെന്ന്​ കണ്ടെത്തൽ

Update: 2022-01-05 15:55 GMT
Advertising

ചൈനീസ് മൊബൈൽ നിർമാതാക്കളായ ഷവോമി 653 കോടിയുടെ നികുതി​വെട്ടിച്ചുവെന്ന് കണ്ടെത്തൽ. ഡയറക്ടറേറ് ഓഫ് റവന്യു ഇന്റലിജൻസിന്റേതാണ് കണ്ടെത്തൽ. ഈ തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക്​ ഡി.ആർ.ഐ നോട്ടീസ്​ നൽകി.

ഉൽപന്നങ്ങൾക്ക്​ വിലകുറച്ച്​ കാണിച്ച്​ ഡ്യൂട്ടിവെട്ടിപ്പ്​ നടത്തിയെന്നാണ്​ ഡി.ആർ.ഐയുടെ കണ്ടെത്തൽ. ഇതിന്​ ​ഷവോമിയുടെ ഇന്ത്യയിലെ കരാറുകാരും കൂട്ടുനിന്നുവെന്നും ഡി.ആർ.ഐ വ്യക്​തമാക്കുന്നു. തുക തിരികെ പിടിക്കുന്നതിനായി ഷവോമിക്ക്​ ഡി.ആർ.ഐ നോട്ടീസ്​ നൽകി. ഇതുമായി ബന്ധപ്പെട്ട്​ ഡി.ആർ.ഐ ഷവോമിക്കെതിരെ നടത്തിയ അന്വേഷണത്തിൽ തെളിവുകൾ ക​ണ്ടെത്താൻ കഴിഞ്ഞുവെന്ന്​ ധനകാര്യമന്ത്രാലയം അറിയിച്ചു.

ക്വാൽകോമിനും ​ബെയ്​ജിങ്ങിലെ ഷവോമി മൊബൈൽ സോഫ്​റ്റ്​വെയർ കമ്പനി ലിമിറ്റഡിനും റോയൽറ്റിയും ലൈസൻഫീയും നൽകിയത്​ ഷവോമിയുടെ ഇറക്കുമതിയിൽ ചേർത്തിരുന്നില്ല. ഇതിലൂടെ സർക്കാറിന്​ ഡ്യൂട്ടിയായി ലഭിക്കേണ്ട കോടികൾ നഷ്ടപ്പെട്ടുവെന്നാണ്​ ഡി.ആർ.ഐ കണ്ടെത്തൽ.

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News