'സവർക്കറെ അപമാനിക്കുന്നത് യുവജനങ്ങൾ പൊറുക്കില്ല'; ബോളിവുഡ് നടി സ്വരാ ഭാസ്‌കറിന് വധഭീഷണി

''സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറയുകയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ അപേക്ഷിക്കുകയും ചെയ്തു. അത്‌കൊണ്ട് അദ്ദേഹം വീരനല്ല''- 2017 ൽ സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തു

Update: 2022-06-29 14:21 GMT
Editor : afsal137 | By : Web Desk

മുംബൈ: ബോളിവുഡ് നടി സ്വര ഭാസ്‌കറിന് വധഭീഷണി. മുംബൈയിലെ വെർസോവയിലുള്ള താരത്തിന്റെ വസതിയിലേക്കാണ് അജ്ഞാതർ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി കത്തയച്ചത്. വീർ സവർക്കറെ അപമാനിക്കുന്നത് രാജ്യത്തെ യുവാക്കൾ സഹിക്കില്ലെന്ന്  കത്തിൽ പരാമർശിക്കുന്നു. കത്ത് ലഭിച്ചയുടൻ സ്വര ഭാസ്‌കർ വെർസോവ പോലീസ് സ്റ്റേഷനിലെത്തി അജ്ഞാതർക്കെതിരെ പരാതി നൽകി. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുംബൈ പൊലീസ് അറിയിച്ചു.

രാഷ്ട്രീയ- സാമൂഹിക വിഷയങ്ങളിൽ പലപ്പോഴും പ്രതികരണവുമായി സ്വര ഭാസ്‌കർ രംഗത്തെത്താറുണ്ട്. ''സവർക്കർ ബ്രിട്ടീഷ് സർക്കാരിനോട് മാപ്പ് പറയുകയും ജയിലിൽ നിന്ന് മോചിപ്പിക്കാൻ അപേക്ഷിക്കുകയും ചെയ്തു. അത്‌കൊണ്ട് അദ്ദേഹം വീരനല്ല''- 2017 ൽ സ്വര ഭാസ്‌കർ ട്വീറ്റ് ചെയ്തു.

Advertising
Advertising

ഹിന്ദിയിൽ എഴുതിയ കത്താണ് നടിക്ക് ലഭിച്ചത്. 'ഈസ് ദേശ് കേ നൗജവാൻ' ( ഈ രാജ്യത്തെ യുവാക്കൾ) എന്ന് പരാമർശിച്ചുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചിരുക്കുന്നത്.



 


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News