ആന്ധ്രയില്‍ വൈഎസ്ആർസിപി യൂത്ത് സെക്രട്ടറിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെട്ടിക്കൊന്നു

ക്രൂരമായ കൊലപാതകത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്

Update: 2024-07-18 06:25 GMT

ഹൈദരാബാദ്: ആന്ധ്രാപ്രേദശില്‍ വൈഎസ്ആര്‍സിപി പ്രവര്‍ത്തകനെ പട്ടാപ്പകല്‍ നടുറോഡിലിട്ട് വെടിക്കൊലപ്പെടുത്തി. ബുധനാഴ്ച രാത്രി 8.30ഓടെ പൾനാട് ജില്ലയിലെ തിരക്കേറിയ റോഡില്‍ വച്ചാണ് സംഭവം. ക്രൂരമായ കൊലപാതകത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

വൈഎസ്ആർ കോൺഗ്രസ് പാർട്ടിയുടെ യൂത്ത് സെക്രട്ടറിയായ ഷെയ്ഖ് റഷീദാണ് കൊല്ലപ്പെട്ടത്. ഷെയ്ഖ് ജീലാനി എന്നയാളാണ് പ്രതി. ജിലാനി സംസ്ഥാനത്തെ ഭരണകക്ഷിയായ തെലുങ്കുദേശം പാർട്ടിയിലെ അംഗമാണ്. " ടിഡിപിയുടെ ഗുണ്ടയായ ജിലാനി, പൾനാട്ടില്‍ വച്ച് വൈഎസ്ആർസിപി പ്രവർത്തകനെ ക്രൂരമായി കൊലപ്പെടുത്തി. റഷീദിനെ കത്തികൊണ്ട് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ഇരുകൈകള്‍ക്കും ഗുരുതരമായി പരിക്കേൽക്കുകയും കഴുത്തിൽ മാരകമായ മുറിവേല്‍ക്കുകയും ചെയ്തു. ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് റഷീദിന്‍റെ ദാരുണാന്ത്യം'' വീഡിയോ പങ്കുവച്ചുകൊണ്ട് വൈഎസ്ആർസിപി എക്സില്‍ കുറിച്ചു."അനിതാ വംഗലപ്പുടി, നരാ ലോകേഷ്, പവൻ കല്യാൺ, നിങ്ങളുടെ രാക്ഷസ രാഷ്ട്രീയത്തിന് ഇനിയും എത്ര പേർ ഇരയാകണം? ഇത്രയും നീചമായ കക്ഷിരാഷ്ട്രീയം രാജ്യത്ത് മറ്റെവിടെയെങ്കിലും ഉണ്ടാകുമോ ചന്ദ്രബാബു നായിഡു?" പോസ്റ്റില്‍ പറയുന്നു.

Advertising
Advertising

എന്നാല്‍ പ്രതി വൈഎസ്ആർസിപിക്കാരാണെന്ന് ടിഡിപി ആരോപിച്ചു. കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാണെന്ന് പൾനാട് എസ്പി കെ ശ്രീനിവാസ റാവു പറഞ്ഞു.കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ അദ്ദേഹം തള്ളിക്കളഞ്ഞു.പ്രദേശത്ത് സംഘർഷം ഉണ്ടാകാതിരിക്കാൻ വിനുകൊണ്ടയിൽ കൂടുതൽ സേനയെ വിന്യസിച്ചിട്ടുണ്ട്. സംഘർഷമുണ്ടാക്കാൻ ശ്രമിക്കുന്നവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News