തെറ്റുതിരുത്താന്‍ ഇന്ത്യ; വിജയം തുടരാന്‍ ഇംഗ്ലണ്ട്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം 20-20 ഇന്ന് ഏഴുമണിക്ക് അഹമ്മദാബാദില്‍
ഒന്നാം ഏകദിനത്തിലേറ്റ ദയനീയ തോല്‍വിയെ മറികടക്കാന്‍ അഹമ്മദാബാദിലെ പിച്ചില്‍ അരയും തലയും മുറുക്കി ഇറങ്ങുകയാണ് ടീം ഇന്ത്യ.
ഇന്ന് ഏഴുമണിക്കാണ് മത്സരം. ഒന്നാം 20-20യില്‍ ബാറ്റിംഗിലും ബോളിംഗിലും ഒരുപോലെ പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ മത്സരത്തില്‍ തെളിയിക്കാനേറെയുണ്ട്. അതേസമയം ടീം ലിസ്റ്റില്‍ മാറ്റങ്ങള്‍ ഒന്നും കൊണ്ടുവരാന്‍ ഇന്ത്യ തയ്യാറാകില്ല.
കഴിഞ്ഞ കുറച്ചു നാളുകളായി ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന നായകന്‍ കോലിയുടെ ഫോമിലേക്കുള്ള തിരിച്ചുവരവാണ് ഇന്ത്യന്‍ ആരാധകര്‍ ഈ മത്സരത്തില്‍ പ്രതീക്ഷിക്കുന്ന മറ്റൊരു കാര്യം.
സാധ്യതാ ഇലവന്‍-കെ.എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ഹര്‍ദിക്ക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, ശാര്‍ദുല്‍ താക്കൂര്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചാഹല്‍.
മറുവശത്ത് ഇംഗ്ലണ്ട് നിര കഴിഞ്ഞ മത്സരത്തിലെ ആധികാരിക വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കളത്തിലിറങ്ങുന്നത്. എന്നിരുന്നാലും 20-20 ഫോര്‍മാറ്റ് എന്തും സംഭവിക്കാവുന്ന ഫോര്‍മാറ്റാണ്. അതുകൊണ്ടു തന്നെ അമിത ആത്മവിശ്വാസം കാണിക്കാതെ കരുതലോടെ തന്നെയായിരിക്കും ഇംഗ്ലണ്ട് മത്സരത്തെ സമീപിക്കുക.
സാധ്യതാ ഇലവന്‍- ജേസണ്‍ റോയ്, ജോസ് ബട്ട്‌ലര്‍ (വിക്കറ്റ് കീപ്പര്‍), ഡേവിഡ് മലാന്‍, ജോണി ബാരിസ്റ്റോ, ബെന്‍ സ്‌റ്റോക്‌സ്, ഓയിന്‍ മോര്‍ഗന്‍, സാം കറന്‍/ മൊയീന്‍ അലി, ക്രിസ് ജോര്‍ദാന്‍, ജോഫ്ര ആര്‍ച്ചര്‍, മാര്‍ക്ക് വുഡ്, ആദില്‍ റഷീദ്.
അതേസമയം സമീപകാല ഇന്ത്യന്‍ ടീമിന്‍റെ പ്രകടനമനുസരിച്ച് തോറ്റുതുടങ്ങുന്ന ഇന്ത്യയെയാണ് കൂടുതല്‍ പേടിക്കണം. തോറ്റുതുടങ്ങിയ പരമ്പരകള്‍ പിന്നീടുള്ള മത്സരങ്ങള്‍ ജയിച്ച് ഇന്ത്യ വിജയിക്കുന്ന കാഴ്ചയാണ് കാണുന്നത്.
കഴിഞ്ഞ മത്സരത്തിലെ അതേവേദി തന്നെയായിരിക്കുമെങ്കിലും പിച്ചിന്‍റെ സ്വഭാവത്തില്‍ മാറ്റം വരുത്താനാണ് സാധ്യത.