മണിപ്പൂരിൽ മാധ്യമപ്രവർത്തകരെ അറസ്റ്റ് ചെയ്തു

യു.എ.പി.എ , രാജ്യദ്രോഹക്കുറ്റം എന്നിവ ചുമത്തിയാണ് അറസ്റ്റ്

Update: 2021-01-18 05:15 GMT
Advertising

സംസ്ഥാനത്തെ സായുധ പ്രസ്ഥാനത്തെ വിമർശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിന് മണിപ്പൂരിലെ ഓൺലൈൻ വാർത്താ പോർട്ടലിന്റെ രണ്ടു എഡിറ്റർമാരെ അറസ്റ്റ് ചെയ്തു. രാജ്യദ്രോഹക്കുറ്റം, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചാർത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫ്രോണ്ടിയർ മണിപ്പൂർ ന്റെ എക്സിക്കുട്ടീവ് എഡിറ്റർ പാഓജൽ ചാഒബ യുടെ അറസ്റ്റ് പശ്ചിമ ഇൻഫാൽ എസ്.പി കെ. മേഘചന്ദ്ര സിംഗ് സ്ഥിരീകരിച്ചു. എന്നാൽ അവരുടെ തന്നെ എഡിറ്റർ-ഇൻ-ചീഫ് ധിരൻ സാദോക്പമിന്റെ അറസ്റ്റിനെ കുറിച്ച് അദ്ദേഹം ഒന്നും പറഞ്ഞില്ല. എന്നാൽ ഇരുവരും അറസ്റ്റ് ചെയ്യപ്പെട്ടതായി ഇവരുടെ അഭിഭാഷകൻ ചോങ്ത്താം വിക്ടർ പറഞ്ഞു.

ജനുവരി എട്ടിന് പ്രസിദ്ധീകരിച്ച വിപ്ലവകരമായ പാതയുടെ കുഴഞ്ഞുമറിച്ചിൽ എന്ന തലക്കെട്ടിലുള്ള ലേഖനത്തിന്റെ പേരിലാണ് അറസ്റ്റ്. "സായുധ വിപ്ലവ ഗ്രൂപ്പുകളെയും അവരുടെ ആശയങ്ങളോടും ആഭിമുഖ്യം പുലർത്തുന്നതാണു " ലേഖനമെന്നു എഫ്.ഐ.ആർ പറയുന്നു. ഭരണകൂടത്തിനു എതിരെ സംസാരിക്കുന്ന ആളുകൾക്കെതിരെ കേസുകൾ മണിപ്പൂരിൽ ഇതാദ്യമല്ല.

Tags:    

Similar News