ഐ.എസ്.എല്ലില്‍ ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില

മത്സരം സമനിലയില്‍ കലാശിച്ചതോടെ 15 പോയന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്

Update: 2021-01-27 16:03 GMT

ഐ.എസ്.എല്ലില്‍ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില. കേരള ബ്ലാസ്റ്റേഴ്സ്-ജംഷേദ്പൂര്‍ എഫ്.സി മത്സരമാണ് ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത്. മത്സരത്തില്‍ മികച്ച പ്രകടനമാണ് കേരള ബ്ലാസ്റ്റേഴ്സ് കാഴ്ച്ചവെച്ചത്. നിര്‍ഭാഗ്യം കൊണ്ട് മാത്രം ഗോളെന്നുറപ്പിച്ച നിരവധി കിക്കുകളാണ് പോസ്റ്റില്‍ തട്ടിത്തെറിച്ചത്.

മത്സരത്തില്‍ ഒരു ഗോള്‍ നേടിയെങ്കിലും റഫറി അത് അനുവദിച്ചില്ല. ബാറില്‍ തട്ടി പന്ത് ഗോള്‍ പോസ്റ്റിലേക്ക് വീണെങ്കിലും റഫറി ഗോള്‍ അനുവദിക്കാതിരിക്കുകയായിരുന്നു. മത്സരം സമനിലയില്‍ കലാശിച്ചതോടെ 15 പോയന്‍റുമായി എട്ടാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്.

Tags:    

Similar News