'ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ജനവിഭാഗങ്ങൾക്ക് എതിരല്ല, അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുന്നു'; വി. മുരളീധരൻ

'മുസ്‍ലിം സമുദായത്തിന്‍റെ ആശങ്കകള്‍ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കണം'

Update: 2023-06-28 06:21 GMT
Editor : ലിസി. പി | By : Web Desk

തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് ഏതെങ്കിലും ജന വിഭാഗങ്ങൾക്ക് എതിരല്ലെന്ന് കേന്ദ്രസഹമന്ത്രി വി. മുരളീധരൻ. അങ്ങനെ വരുത്തി തീർക്കാൻ ശ്രമിക്കുകയാണ്. ഭരണഘടനയെ ബഹുമാനിക്കുന്ന ആരും ഏക സിവിൽ കോഡിനെ എതിർക്കില്ലെന്നും വി. മുരളീധരൻ പറഞ്ഞു.

'കോടതി വിധികള്‍ രാജ്യത്ത് ഏകസിവില്‍ കോഡ് ഉണ്ടാക്കണമെന്ന് വ്യക്തമാക്കുന്നുണ്ട്. മുസ്‍ലിം സമുദായത്തിന്‍റെ ആശങ്കകള്‍ ഉപയോഗിച്ചുകൊണ്ട് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്ന ശ്രമങ്ങള്‍  അവസാനിപ്പിക്കുകയാണ് വേണ്ടത്. ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലൂടെ ഏതെങ്കിലും വിഭാഗത്തിന് ബുദ്ധിമുട്ടുണ്ടാകുമെന്നത് തെറ്റിദ്ധാരണയാണ്'. ആ തെറ്റിദ്ധാരണയുണ്ടാക്കാനുള്ള ശ്രമമാണ് കോണ്‍ഗ്രസും സി.പി.എമ്മും നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Full View

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News