കോഴിക്കോട്ട് രണ്ട് മാസത്തിനിടെ മുങ്ങിമരിച്ചത് 14 പേര്‍; മരിച്ചവരിലേറെയും യുവാക്കളും കുട്ടികളും
2024 ല്‍ 65 ഉം 2023 ല്‍ 57 ഉം പേര്‍ കോഴിക്കോട് ജില്ലയില്‍ മാത്രം മുങ്ങിമരിച്ചിരുന്നു
Update: 2025-07-24 01:43 GMT
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ രണ്ട് മാസത്തിനിടെ മുങ്ങിമരിച്ച 14 ല്‍ ല്‍ 11 പേരും യുവാക്കളും കുട്ടികളാണ്. ജീവന്‍ നഷ്ടമായവരില്‍ ഏഴ് പേര്‍ക്ക് പ്രായം 20 വയസ്സില്‍ താഴെ മാത്രം.
കുളിക്കുന്നതിനിടെ മുങ്ങിമരിച്ച സംഭവങ്ങളാണ് കൂടുതലും. ജലാശയങ്ങളില്‍ വേണ്ടത്ര സുരക്ഷയില്ലാത്തതിനൊപ്പം ശാസ്ത്രീയമായി നീന്തല്‍ പഠിക്കാത്തതും മുങ്ങിമരണങ്ങള്‍ കൂടാന്‍ കാരണമാണ്.
മുങ്ങിമരണങ്ങള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടെ നീന്തല്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്.2024 ല്‍ 65 ഉം 2023 ല്‍ 57 ഉം പേര്‍ കോഴിക്കോട് ജില്ലയില്‍ മാത്രം മുങ്ങിമരിച്ചിരുന്നു.
വിഡിയോ സ്റ്റോറി കാണാം