മലപ്പുറത്ത് 17 കാരന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തി
തിങ്കളാഴ്ച മുടി വെട്ടാൻ വീട്ടിൽ നിന്ന് ഇറങ്ങിയ ഹാഷിമിന്റെ മൃതദേഹം മൂന്ന് കിലോമീറ്റർ അകലെയുള്ള തോട്ടത്തിലെ കിണറ്റിലാണ് കണ്ടെത്തിയത്
Update: 2024-12-17 11:22 GMT
മലപ്പുറം: പൂക്കോട്ടുംപാടം സ്വദേശി സഹീദിന്റെ മകൻ ഹാഷിമിന്റെ മൃതദേഹമാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം മുടി വെട്ടാൻ എന്നുപറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു. പൊട്ടിക്കല്ലിലെ കമുകിൻ തോട്ടത്തിലെ കിണറ്റിൽ ആണ് മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ നിന്ന് മൂന്ന് കിലോമീറ്ററോളം അകലെയാണ് കമുകിൻ തോട്ടം. മരിച്ച ഹാഷിമിന്റെ കുടുംബത്തിന്റേത് തന്നെയാണ് തോട്ടം
വാർത്ത കാണാം -