അപ്പീല്‍ പോകില്ലെന്ന് ആരോഗ്യമന്ത്രി, വിധി തിരിച്ചടിയെന്ന് ചെന്നിത്തല

Update: 2016-12-23 07:40 GMT
അപ്പീല്‍ പോകില്ലെന്ന് ആരോഗ്യമന്ത്രി, വിധി തിരിച്ചടിയെന്ന് ചെന്നിത്തല

അലോട്ട്മെന്‍റ് നടപടികളെ ബാധിക്കുമെന്നതിനാല്‍ അപ്പീലിന് പോകേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ്.....

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിലെ ഹൈക്കോടതി വിധി തിരിച്ചടിയാണെന്ന് കരുതുന്നില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. വിധിക്കനുസരിച്ച് നടപടികളുമായി മുന്നോട്ട് പോകുമെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു. വിധിക്കെതിരെ അപ്പീല്‍ പോകില്ലെന്ന് മന്ത്രി പറഞ്ഞു. അലോട്ട്മെന്‍റ് നടപടികളെ ബാധിക്കുമെന്നതിനാല്‍ അപ്പീലിന് പോകേണ്ടെന്നാണ് തീരുമാനം. മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് തീരുമാനം. സ്വകാര്യ മാനേജ്മെന്‍റുകളുമായി ചര്‍ച്ചക്ക് തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Advertising
Advertising

സ്വാശ്രയ കോളജ് മാനേജ്മെന്റുകളുമായി ഏറ്റുമുട്ടലിനില്ലെന്ന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്. സമന്വയത്തിന്റെ മാര്‍ഗം മാത്രമാണ് സര്‍ക്കാറിനുള്ളത്. കോടതി വിധി സര്‍ക്കാറിന്റെ പരാജയമല്ല. വിധി പഠിച്ച ശേഷം മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്നും സി രവീന്ദ്രനാഥ് പാലക്കാട് പറഞ്ഞു.

വിധി സര്‍ക്കാരിന് തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. യാതൊരു കൂടിയാലോചകളുമില്ലാതെ ഏകപക്ഷീയമായി എടുത്ത തീരുമാനത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഹൈക്കോടതി ഉത്തരവ്. സര്‍ക്കാരും മാനേജ്മെന്‍റും ഒത്തുകളിക്കുന്നുവെന്ന ആരോപണം പരിശോധിക്കപ്പെടേണ്ടതാണെന്നും ചെന്നിത്തല കോഴിക്കോട് പറഞ്ഞു

Tags:    

Similar News