കമ്പക്കാരന്‍ കൃഷ്ണന്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

Update: 2017-01-27 13:48 GMT
Editor : admin
കമ്പക്കാരന്‍ കൃഷ്ണന്‍കുട്ടിക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കി ക്രൈംബ്രാഞ്ച്

പരവൂര്‍ കമ്പത്തിന്റെ നടത്തിപ്പുകാരന്‍ കൃഷ്ണന്‍ കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്

Full View

പരവൂര്‍ കമ്പത്തിന്റെ നടത്തിപ്പുകാരന്‍ കൃഷ്ണന്‍ കുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് ക്രൈംബ്രാഞ്ച്. കഴിഞ്ഞ ദിവസം പിടിയിലായ കരിമരുന്ന് വിതരണക്കരനാണ് വിവരം നല്‍കിയത്. പരവൂര്‍ സ്ഫോടനത്തില്‍ കൃഷ്ണന്‍കുട്ടി മരിച്ചതായി നേരത്തെ വിവരം ലഭിച്ചിരുന്നു.

പരവൂര്‍ കമ്പത്തിന്റെ നടത്തിപ്പുക്കാന്‍ വര്‍ക്കല സ്വദേശി കൃഷ്ണന്‍കുട്ടി സ്ഫോടനത്തില്‍ മരിച്ചെന്നും തിരിച്ചറിയപ്പെടാത്ത മൃതശരീരങ്ങളില്‍ ഒന്ന് കൃഷ്ണന്‍ കുട്ടിയുടേതാകുമെന്ന നിഗമനത്തിലുമാണ് തുടക്കത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം മുന്നോട്ട് പോയത്. എന്നാല്‍ കൃഷ്ണന്‍ക്കുട്ടിയുടെ മൃതശരീരത്തിനായി ബന്ധുക്കള്‍ അന്വേഷിച്ചു വരാത്ത സാഹചര്യത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഈ തരത്തില്‍ നടത്തിയത്.

Advertising
Advertising

കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ചിന്റെ പിടിയിലായ സിയാദ്, കൃഷ്ണന്‍കുട്ടി ജീവനോടെ ഉണ്ടെന്നും ഇയാള്‍ ഒളിവില്‍ കഴിയുകയാണെന്നും ക്രൈബ്രാഞ്ചിന് മൊഴിനല്‍കി. പരവൂര്‍ കമ്പം നടത്തുന്നതിനായി കൃഷ്ണകുട്ടിക്ക് കരിമരുന്ന് വിതരണം ചെയ്തത് സിയാദായിരുന്നു.

കൃഷ്ണകുട്ടിക്കായി ക്രൈംബ്രാഞ്ച്‍ തിരച്ചില്‍ ആരംഭിച്ചു. പരവൂര്‍ കേസിലെ 5ാം പ്രതിയാണ് കൃഷ്ണന്‍കുട്ടി. ഇയാളുടെ ഭാര്യ അനാര്‍ക്കലിയുടെ പേരിലാണ് ലൈസന്‍സുള്ളത്. നാലാം പ്രതിയായി അനാര്‍ക്കലിയേയും പോലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

പരവൂര്‍ ദുരന്തം നടന്ന പുറ്റിങ്ങല്‍ ക്ഷേത്രത്തിന്റെ മൈതാനം മന്ത്രിസഭ ഉപസമിതി ഇന്ന് സന്ദര്‍ശിക്കും. അപകടത്തില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവരെയും ഉപസമിതി നേരിട്ട് കാണും

Tags:    

Writer - admin

contributor

Editor - admin

contributor

Similar News