അഞ്ചുതെങ്ങില്‍ 68 വയസുകാരിയെ പീഡിപ്പിച്ചു

Update: 2017-04-22 06:37 GMT
Editor : admin
അഞ്ചുതെങ്ങില്‍ 68 വയസുകാരിയെ പീഡിപ്പിച്ചു

അഞ്ചുതെങ്ങില്‍ 68 വയസുകാരിക്ക് നേരെ പീഡനം.

Full View

ആറ്റിങ്ങല്‍ അഞ്ചുതെങ്ങില്‍ വൃദ്ധ ലൈംഗികാതിക്രമത്തിന് ഇരയായി. ഇവര്‍ ഇപ്പോള്‍ ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ലൈംഗിക അതിക്രമം നടന്നിട്ടും കൊലപാതകശ്രമത്തിനാണ് പൊലീസ് കേസെടുത്തത്.

തിങ്കളാഴ്ച രാത്രിയാണ് അഞ്ചുതെങ്ങ് നെടുങ്കണ്ടത്ത് 68 വയസ്സുള്ള സ്ത്രീ ലൈംഗിക അതിക്രമത്തിനിരയായത്. ഒറ്റക്ക് താമസിക്കുകയായിരുന്ന ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം വിഛേദിച്ച ശേഷം കതക് തള്ളിത്തുറന്നാണ് അക്രമി അകത്തുകടന്നത്. വൃദ്ധയുടെ ശരീരമാസകലം മുറിവേല്‍പ്പിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്.

അതേസമയം, ഐപിസി 307 പ്രകാരം കൊലപാതക ശ്രമത്തിനാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. മോഷണശ്രമമാണെന്ന് സംശയിക്കുന്നതായും അക്രമിയെന്ന് സംശയിക്കുന്ന ഒരാള്‍ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു. എന്നാല്‍ എന്തുകൊണ്ടാണ് ലൈംഗികാതിക്രമത്തിന് കേസെടുക്കാത്തതെന്ന് വിശദീകരിക്കാന്‍ പൊലീസ് തയ്യാറാവുന്നില്ല. ചിറയിന്‍കീഴ് താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ് പീഡനത്തിനിരയായ സ്ത്രീ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News