പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: കെസിവൈഎം കോര്‍ഡിനേറ്റര്‍ കസ്റ്റഡിയില്‍

Update: 2017-05-10 23:37 GMT
Editor : Sithara
പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം: കെസിവൈഎം കോര്‍ഡിനേറ്റര്‍ കസ്റ്റഡിയില്‍

പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട് കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്

വയനാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ കേരള കാത്തലിക് യൂത്ത് മൂവ്മെന്റ് മാനന്തവാടി രൂപതാ കോര്‍ഡിനേറ്റര്‍ സിജോ ജോര്‍ജ് കസ്റ്റഡിയില്‍. ആത്മഹത്യാശ്രമത്തിനിടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ കോഴിക്കോട് കോണ്‍വെന്റിനോട് ചേര്‍ന്ന അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Full View

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അന്വേഷണം നടത്തിയ ശേഷം പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. പോക്സോ, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തത്. അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കേസില്‍ പൊലീസ് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്.

Advertising
Advertising

പെണ്‍കുട്ടി ജന്മം നല്‍കിയ കുഞ്ഞിനെ സഭയ്ക്ക് കീഴില്‍ കോഴിക്കോടുള്ള കോണ്‍വെന്റിനോടു ചേര്‍ന്ന അനാഥാലയത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പത്താം ക്ളാസില്‍ ഉന്നത വിജയം നേടിയ കുട്ടിയെ അഭിനന്ദിച്ച് തുടങ്ങിയ അടുപ്പം മുതലെടുത്ത് സിജോ, കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. 18 വയസായാല്‍ വിവാഹം കഴിയ്ക്കാമെന്ന് വാഗ്ദാനവും നല്‍കി. 2016 ഡിസംബറിലാണ് പെണ്‍കുട്ടി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രസവിച്ചത്. എന്നാല്‍ പ്രതിയുടെ വീട്ടുകാര്‍ വിവാഹത്തിന് സമ്മതിക്കാത്തതിനാല്‍ ആത്മഹത്യക്ക് ശ്രമിയ്ക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News