ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന് പിണറായി വിജയന്‍

Update: 2017-05-13 12:47 GMT
Editor : admin
ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന് പിണറായി വിജയന്‍

ജനവിധിയെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നതെന്താണെന്ന് ഉമ്മന്‍ ചാണ്ടിക്ക് പോലും അറിയില്ല.

ഭാവിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഉമ്മന്‍ ചാണ്ടിയുടെ മനോനില തെറ്റുകയാണെന്ന് സി.പി.എം നേതാവ് പിണറായി വിജയന്‍ പറഞ്ഞു. ജനവിധിയെ ഉമ്മന്‍ ചാണ്ടിയും കൂട്ടരും ഭയപ്പെടുന്നു. ഉമ്മന്‍ ചാണ്ടി പറയുന്നതെന്താണെന്ന് ഉമ്മന്‍ ചാണ്ടിക്ക് പോലും അറിയില്ല. തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ ചാണ്ടി ആര്‍.എസ്.എസിനെ കൂട്ടു പിടിക്കുകയാണ്. കോ-ലീ-ബി സഖ്യം ആവര്‍ത്തിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും പിണറായി വിജയന്‍ കോഴിക്കോട് കൈവേലിയില്‍ പറഞ്ഞു.

Advertising
Advertising

ബിജെപി ബന്ധത്തെക്കുറിച്ചുള്ള ആരോപണ-പ്രത്യാരോപണങ്ങള്‍ ഇന്നും തുടരുകയാണ്. സംസ്ഥാനത്ത് ബിജെപി - കോണ്‍ഗ്രസ് രഹസ്യബന്ധമുണ്ടെന്ന് പിണറായി വിജയന്‍‍ ആവര്‌ത്തിച്ചു. ന്യൂനപക്ഷ വോട്ട് ലക്ഷ്യംവെച്ചാണ് സിപിഎം നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. അതേസമയം സംസ്ഥാനത്ത് കോണ്‍ഗ്രസ് - സിപിഎം കൂട്ടുകെട്ടാണെന്നായിരുന്നു കേന്ദ്രമന്ത്രി സദാനന്ദ ഗൌഡയുടെ പ്രതികരണം

കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ഒത്തുകളിക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. എന്നാല്‍ യെച്ചൂരിയുടെ പ്രസ്താവന ന്യൂനപക്ഷവോട്ടുകള്‍ ലക്ഷ്യം വെച്ചുള്ളതാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. സംസ്ഥാനത്ത് കോണ്‍ഗ്രസിന് ബിജെപിയുമായി രഹസ്യകൂട്ടുകെട്ടുണ്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഇന്നും ആവര്‍ത്തിച്ചു. യെച്ചൂരിയുടെ ആരോപണം അര്‍ഥശൂന്യമാണെന്ന് ശശി തരൂര്‍ എംപിയും പ്രതികരിച്ചു.

എന്നാല്‍ സംസ്ഥാനത്ത് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലാണ് രഹസ്യധാരണയെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൌഡ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News