പാലക്കാട് ആര്‍ബിസി കൂട്ടായ്മ മുന്നണികളുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു

Update: 2017-05-24 01:40 GMT
Editor : admin
പാലക്കാട് ആര്‍ബിസി കൂട്ടായ്മ മുന്നണികളുമായി തെരഞ്ഞെടുപ്പ് ചര്‍ച്ച തുടരുന്നു

വെള്ളം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഒറ്റക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ബിസി പ്രതിനിധികള്‍ പറഞ്ഞു...

Full View

പാലക്കാട് ചിറ്റൂര്‍ മണ്ഡലത്തില്‍ കുടിവെള്ള പ്രശ്‌നം ഉയര്‍ത്തിപ്പിടിച്ച് മല്‍സരിച്ച ആര്‍ബിസി കൂട്ടായ്മയുടെ പിന്തുണക്കായി ഇരു മുന്നണികളും നടത്തിയ പ്രാഥമിക ചര്‍ച്ചയില്‍ തീരുമാനമായില്ല. വെള്ളം ലഭ്യമാക്കുന്നതിനെക്കുറിച്ച് ആരും ഉറപ്പ് നല്‍കിയിട്ടില്ലെന്നും ഒറ്റക്ക് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നതിനെക്കുറിച്ച് ആലോചിക്കുമെന്നും ആര്‍ബിസി പ്രതിനിധികള്‍ പറഞ്ഞു.

Advertising
Advertising

ചിറ്റൂരില്‍ കോണ്‍ഗ്രസ് നേതാവ് കെ അച്യുതനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍ഡിഎഫിനായി ജനതാദള്‍ എസിലെ കെ കൃഷ്ണന്‍ കുട്ടി തന്നെ മല്‍സരിച്ചേക്കും. കുടിവെള്ള പ്രശ്‌നം ഉന്നയിക്കുന്ന റൈറ്റ് ബ്ലോക്ക് കനാല്‍ കൂട്ടായ്മയുടെ വോട്ടുകള്‍ ഇരു മുന്നണികളുടെയും ജയസാധ്യതയെ നിര്‍ണയിക്കും എന്ന് ഉറപ്പാണ്.

കഴിഞ്ഞ തദ്ദശ തെരഞ്ഞെടുപ്പില്‍ 9600 വോട്ടുകള്‍ ആര്‍ബിസി കൂട്ടായ്മ ചിറ്റൂര്‍ മണ്ഡലത്തില്‍ നേടിയിരുന്നു. വടകരപ്പതി പഞ്ചായത്ത് ഭരണവും ആര്‍ബിസി സഖ്യത്തിനാണ്. എല്‍ഡിഎഫ് യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പ്രതിനിധികള്‍ പിന്തുണക്കായി ചര്‍ച്ച നടത്തി. കുടിവെള്ളം കിട്ടണമെന്ന ഉറപ്പാണ് ആര്‍ബിസി കൂട്ടായ്മ ആവശ്യപ്പെടുന്നത്. ഇരു പക്ഷവും കനാല്‍ നിര്‍മ്മിക്കുമെന്ന് പറയുന്നെങ്കിലും പറമ്പിക്കുളം ആളിയാറില്‍ നിന്ന് വെള്ളം എത്തിക്കുന്നത് സംബന്ധിച്ച് ഉറപ്പ് നല്‍കുന്നില്ലെന്ന് ആര്‍ബിസി പ്രതിനിധികള്‍ പറയുന്നു.

കിഴക്കന്‍ മേഖലയില്‍ സ്വാധീനമുള്ള എഐഎഡിഎംകെയുമായും ബിജെപിയുമായും കൂട്ടായ്മ ചര്‍ച്ച നടത്തുന്നുണ്ട്. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പില്‍ പതിനായിരത്തോളം നോട്ട വോട്ടുകളാണ് ചിറ്റൂരില്‍ പോള്‍ ചെയ്യപ്പെട്ടത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News