കാസര്‍കോട്ട് പ്ലസ് ടു വിദ്യാർഥികളെ മര്‍ദിച്ചെന്ന പരാതി; അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ കേസ്

പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്

Update: 2025-12-15 05:09 GMT
Editor : Jaisy Thomas | By : Web Desk

കാസര്‍കോട്: കാസര്‍കോട്ട് പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ചെന്ന പരാതിയിൽ കേസ്. അധ്യാപകൻ ലിജോ ജോണിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.

പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കാണ് മർദനമേറ്റത്. തൃക്കരിപ്പൂർ തങ്കയം സ്വദേശികളാണ് പരിക്കേറ്റ വിദ്യാർഥികൾ. വിനോദയാത്രക്കിടെ ഉണ്ടായ തർക്കം അധ്യാപകന് വൈരാഗ്യമായി മാറിയെന്നാണ് എഫ്ഐആര്‍. പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ ജോണിന്‍റെ നാട്ടിലേക്ക്‌ വിളിച്ചുവരുത്തി മർദിച്ചു. ലിജോ ജോണും സുഹൃത്തുക്കളും ചേർന്നാണ് വളഞ്ഞിട്ട് അടിച്ചെന്ന് വിദ്യാർഥികൾ ആരോപിക്കുന്നു. പരിക്കേറ്റ വിദ്യാർഥികൾ തൃക്കരിപ്പൂരിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

Updating...

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News