മന്ത്രിമാരെല്ലാം പ്രതികളെന്ന് വിഎസ്

Update: 2017-06-14 02:44 GMT
Editor : admin
മന്ത്രിമാരെല്ലാം പ്രതികളെന്ന് വിഎസ്

പിണറായിക്ക് അഭിമാനകരമായ ഭൂരിപക്ഷം സമ്മാനിക്കണമെന്ന അഭ്യര്‍ഥനയോടെയാണ് വിഎസ് പ്രസംഗം ആരംഭിച്ചതും അവസാനിപ്പിച്ചതും.

Full View

ധര്‍മ്മടം മണ്ഡലത്തില്‍ പിണറായിക്ക് വോട്ടഭ്യര്‍ഥിച്ച് വി എസ് അച്യുതാനന്ദന്‍. പിണറായിയെ അഭിമാനകരമായ ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്ത വി എസ് പക്ഷെ വിവാദ വിഷയങ്ങളെ കുറിച്ച് പരാമര്‍ശിച്ചില്ല.

ധര്‍മ്മടത്ത് വി എസ് പ്രചാരണത്തിനെത്തുമ്പോള്‍ ആവേശത്തോടൊപ്പം ആശങ്കയിലുമായിരുന്നു പ്രവര്‍ത്തകര്‍. വി എസ് പാര്‍ട്ടിവിരുദ്ധ മനോഭാവത്തിലേക്ക് തരംതാഴ്ന്നുവെന്ന സെക്രട്ടറിയേറ്റ് പ്രമേയം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന പിണറായിയുടെ പ്രസ്താവനയോട് ഏത് തരത്തിലായിരിക്കും വി എസ് പ്രതികരിക്കുക എന്ന ആകാംക്ഷ രാഷ്ട്രീയ കേരളത്തിനുമുണ്ടായിരുന്നു. എന്നാല്‍ 10 മിനിറ്റ് മാത്രം നീണ്ട പ്രസംഗത്തില്‍ വി എസ് വിവാദ വിഷയങ്ങളോട് മൌനം പാലിച്ചു. യുഡിഎഫ് സര്‍ക്കാരിനെ കഴിഞ്ഞ 5 വര്‍ഷത്തെ ഭരണത്തെയും അവരുടെ പ്രകടന പത്രികയെയും രൂക്ഷമായ ഭാഷയിലാണ് വിഎസ് വിമര്‍ശിച്ചത്.

Advertising
Advertising

ഉമ്മന്‍ചാണ്ടി മന്ത്രിസഭസില്‍ പികെ ജയലക്ഷ്മി ഒഴികെയുള്ള മന്ത്രിമാരെല്ലാം പ്രതികളാണ്. അഴിമതിരഹിത ഭരണം സമ്മാനിക്കുമെന്നാണ് യുഡിഎഫ് തങ്ങളുടെ പ്രകടന പത്രികയില്‍ പറയുന്നത്. ഇതു കേട്ട് ചിരി അടക്കാനാകുന്നില്ലെന്നും വിഎസ് പറഞ്ഞു. മന്ത്രിമാര്‍ക്കെതിരായ അഴിമതി കേസുകള്‍ അക്കമിട്ട് നിരത്തിയാണ് കോണ്‍ഗ്രസിനെയും ഐക്യമുന്നണിയെയും വിഎസ് കടന്നാക്രമിച്ചത്.

ധര്‍മ്മടത്ത് പ്രചാരണത്തിനെത്തിയ വിഎസിന് ആവേശകരമായ സ്വീകരണമായിരുന്നു പ്രവര്‍ത്തകര്‍ നല്‍കിയത്. എം വി ജയരാജന്‍, പി കെ ശ്രീമതി എം പി, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് വി എസിനെ സ്വീകരിച്ചു. മൂന്ന് മണ്ഡലങ്ങളിലെ പ്രചാരണ പരിപാടികള്‍ കൂടി പങ്കെടുത്ത ശേഷം വി എസ് ഇന്ന് വയനാട് ജില്ലയിലേക്ക് പോവും.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News