കമ്മ്യൂണിസമല്ല ക്രിമിനലിസമാണ് ഇടതുപക്ഷത്തിന്റെ ആശയമെന്ന് സുധീരന്‍

Update: 2017-07-13 22:48 GMT
കമ്മ്യൂണിസമല്ല ക്രിമിനലിസമാണ് ഇടതുപക്ഷത്തിന്റെ ആശയമെന്ന് സുധീരന്‍

ഓണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വില എങ്ങനെ കുറക്കാം എന്നാലോചിക്കുന്നതിന് പകരം ഓണ്‍ലൈന്‍ വഴി മദ്യം എങ്ങനെ വില്‍ക്കാം എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍...

ഓണത്തിന് നിത്യോപയോഗ സാധനങ്ങളുടെ വില എങ്ങനെ കുറക്കാം എന്നാലോചിക്കുന്നതിന് പകരം ഓണ്‍ലൈന്‍ വഴി മദ്യം എങ്ങനെ വില്‍ക്കാം എന്നാണ് സര്‍ക്കാര്‍ ചിന്തിക്കുന്നതെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. പൊലീസിനെ വരുതിയിലാക്കാന്‍ സിപിഎം ശ്രമിക്കുന്നു. പൊലീസ് ചിലയിടത്ത് നിഷ്‌ക്രിയരാകുമ്പോള്‍ ചിലയിടത്ത് അതിക്രമം കാണിക്കുന്നു.

കമ്മ്യൂണിസം അല്ല ക്രിമിനലിസമാണ് ഇടപക്ഷത്തിന്റെ ആശയമെന്നും സുധീരന്‍ കുറ്റപ്പെടുത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നയങ്ങള്‍ക്കെതിരായ യുഡിഎഫ് ധര്‍ണ എറണാകുളത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സുധീരന്‍.

Tags:    

Similar News