തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരായ ഹരജി കോടതി ഇന്ന് പരിഗണിക്കും

Update: 2017-08-03 02:48 GMT
Editor : Sithara
തെരുവ് നായ്ക്കളെ കൊല്ലുന്നതിനെതിരായ ഹരജി കോടതി ഇന്ന് പരിഗണിക്കും
Advertising

മൃഗസംരക്ഷ സംഘടനകള്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും

കേരളത്തില്‍ തെരുവ് നായ്ക്കളെ കൂട്ടത്തോടെ കൊല്ലുകയാണെന്ന് ആരോപിച്ച് മൃഗസംരക്ഷ സംഘടനകള്‍ നല്‍കിയ ഹരജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തെരുവ്നായ ശല്യം നേരിടുന്നതിന് സ്വീകരിക്കാന്‍ പോകുന്ന നടപടികള്‍ വിശദീകരിച്ച് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. നായ്ക്കളെ കൊല്ലുന്ന കാര്യത്തെക്കുറിച്ച് മൌനം പാലിക്കുന്ന സത്യവാങ്മൂലം വന്ധീകരണം, ജില്ലാ തലങ്ങളിലെ പുനരധിവാസ കേന്ദ്രങ്ങള്‍ പോലുള്ള നിര്‍ദേശങ്ങളാണ് സമര്‍പ്പിച്ചത്. വിഷയത്തില്‍ ചില മാര്‍ഗ നിര്‍ദേശങ്ങള്‍ കേന്ദ്ര മൃഗക്ഷേമ ബോര്‍ഡും സമര്‍പ്പിച്ചിട്ടുണ്ട്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News