കോട്ടയ്ക്കല്‍ തോമസിന്റെ കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത് വിദേശത്ത്
അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്നലെ തെളിവെടുപ്പിനായി അരണപ്പാറയില്‍ എത്തിച്ചു.
വയനാട് തിരുനെല്ലി, അരണപ്പാറയിലെ കോട്ടയ്ക്കല്‍ തോമസിന്റെ കൊലപാതകത്തിന്റെ ഗൂഡാലോചന നടന്നത്, വിദേശത്തു നിന്നെത്ത് പൊലിസ്. അറസ്റ്റിലായ മൂന്നു പ്രതികളെയും ഇന്നലെ തെളിവെടുപ്പിനായി അരണപ്പാറയില്‍ എത്തിച്ചു. തോമസിനെ കാട്ടാന കൊലപ്പെടുത്തിയതാണെന്നു വരുത്തി തീര്‍ക്കാനുള്ള ശ്രമങ്ങളായിരുന്നു പ്രതികള്‍ തുടക്കം മുതല്‍ തന്നെ നടത്തിയത്.
ഒക്ടോബര്‍ പതിഞ്ചിനാണ് തോമസിനെ അരണപ്പാറയില്‍ വനത്തോടു ചേര്‍ന്ന പ്രദേശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കാട്ടാന കൊലപ്പെടുത്തിയാണെന്ന് ആരോപിച്ച് നഷ്ടപരിഹാരത്തിനായി നാട്ടുകാര്‍ രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരം പ്രഖ്യാപിച്ച ശേഷമാണ് സമരം അവസാനിപ്പിച്ചത്. എന്നാല്‍, മൃതദേഹത്തിനു സമീപത്തു നിന്നു ലഭിച്ച കമ്പിപ്പാരയും മുളകുപൊടി വിതറിയ പരിസരവും പൊലീസില്‍ സംശയമുണ്ടാക്കി.
തുടര്‍ന്നാണ് വിശദമായ പോസ്റ്റു മോര്‍ട്ടവും അന്വേഷണവും നടത്തിയത്. സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാത്ത സുഹൃത്തുക്കളെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണമാണ് പ്രതികളെ പിടികൂടാന്‍ പൊലിസിനെ സഹായിച്ചത്. തോമസിന്റെ ബന്ധുവായ കാട്ടിക്കുളം മേലെ അമ്പത്തിനാലിലെ ലിനു മാത്യു, വാകേരി പള്ളിമുക്ക് മണാട്ടില്‍ എം.എ.നിസാര്‍, അരണപ്പാറ വാകേരി വി.ഡി. പ്രതീഷ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
പ്രതികള്‍ക്കും ഒരു വര്‍ഷത്തോളമായി ആഫ്രിക്കയില്‍ ജോലി ചെയ്യുന്ന അരണപ്പാറ സ്വദേശി ഷാഹുല്‍ ഹമീദിനും തോമസിനോടുള്ള മുന്‍വൈരാഗ്യമാണ് കൊലപാതകത്തിനു കാരണം. തോമസിനെ കൊലപ്പെടുത്തിയാല്‍ കടബാധ്യതകള്‍ തീര്‍ക്കാനുള്ള പണം നല്‍കാമെന്ന് ഹമീദ്, പറഞ്ഞതായി, പൊീിസ് പറയുന്നു. അബ്ദുള്‍ ഹമീദിനെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.