നാലു സീറ്റിനു വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലായെന്ന് പിണറായി

Update: 2017-11-27 12:42 GMT
Editor : admin
നാലു സീറ്റിനു വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാണിക്കില്ലായെന്ന് പിണറായി

യു.ഡി.എഫും ബി.ജെ.പിയുമായി രഹസ്യ ബന്ധത്തിലെന്ന് പിണറായി

Full View

നാലു സീറ്റിനു വേണ്ടിയോ നാലു വോട്ടിനു വേണ്ടിയോ രാഷ്ടീയ ചെറ്റത്തരം കാണിക്കുന്നവരല്ല സി.പി.എം എന്ന് പിണറായി വിജയന്‍. തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് സ്ഥലജല വിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്നും തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടുക്കിയിലെത്തിയ പിണറായി പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ജില്ലയിലെത്തിയ പിണറായി വിജയന്‍ യു.ഡി.എഫിനേയും എന്‍.ഡി.എയും നിശിതമായി വിമര്‍ശ്ശിച്ചാണ് പ്രസംഗം തുടങ്ങിയത്. ആര്‍എസ്സ്എസ്സുമായി തങ്ങള്‍ ഒരു കാലത്തും കൂട്ടു കൂടിയിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു..

Advertising
Advertising

തിരഞ്ഞെടുപ്പില്‍ പരാജയ ഭീതിപൂണ്ട ഉമ്മന്‍ ചാണ്ടിക്ക് സ്ഥലജല വിഭ്രാന്തി പിടിപെട്ടിരിക്കുകയാണെന്നും അതിന്റെ ഭാഗമായാണ് ആര്‍എസ്സ്എസ്സുമായി തങ്ങള്‍ക്ക് ബന്ധം ഉണ്ടെന്ന് അദ്ദേഹം പറയുന്നതെന്നും പിണറായി പറഞ്ഞു. യു.ഡി.എഫ് ബി.ജെ.പിക്ക് കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ സഹായം ചെയ്യുകയാണ്.

എലപ്പാറ, കട്ടപ്പന, അടിമാലി തുടങ്ങിയ സ്ഥലങ്ങളില്‍ പ്രചരണത്തിനായി എത്തിയതായിരുന്നു പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍. കാര്‍ഷിക ജില്ലയായ ഇടുക്കിയില്‍ കര്‍ഷകര്‍ക്ക് വേണ്ടതെല്ലാം തങ്ങള്‍ അധികാരത്തില്‍ എത്തിയാല്‍ ചെയ്യുമെന്നും തങ്ങളുടെ പ്രകടന പത്രികയില്‍ ഏറെ പ്രാമുഖ്യം നല്‍കിയിരിക്കുന്നത് കര്‍ഷകര്‍ക്കാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News