കണ്ണൂരില്‍ ബസ്സുകള്‍ കൂട്ടിയിടിച്ച് മൂന്ന് മരണം
കണ്ണൂര്‍ ഇരിട്ടിക്കടുത്ത് പുന്നാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
കണ്ണൂര്‍ ഇരിട്ടിക്കടുത്ത് പുന്നാട് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് 3 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഡ്രൈവര്‍മാരായ കരിക്കോട്ടക്കിരി സ്വദേശി കാലായി ജിജോ, പുന്നാട് സ്വദേശി മുരിക്കോട് സുരേഷ് എന്നിവരും യാത്രക്കാരിയായ ഒരു സ്ത്രീയുമാണ് മരിച്ചത്. സ്ത്രീയെ തിരിച്ചറിഞ്ഞിട്ടില്ല.
മട്ടന്നൂരില്‍ നിന്ന് ഇരിട്ടിയിലേക്ക് പോവുകയായിരുന്ന പ്രസാദം ബസും ഇരിട്ടിയില്‍ നിന്ന് മട്ടന്നൂരിലേക്ക് വരികയായിരുന്ന മേരിമാതാ ബസുമാണ് കൂട്ടിയിടിച്ചത്. രാവിലെ 11.30 ഓടെയായിരുന്നു സംഭവം. പരിക്കേറ്റവരെ ഇരിട്ടി താലൂക്ക് ആശുപത്രിയിലും കണ്ണൂരിലെ വിവിധ സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചു. ബസുകളുടെ മത്സരഓട്ടമാണ് അപകടകാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു.