എരഞ്ഞിമാവിന് പിന്നാലെ മലപ്പുറം കീഴുപറമ്പിലും ഗെയില്‍ വിരുദ്ധ സമരം

Update: 2018-03-04 15:14 GMT
Editor : rishad
എരഞ്ഞിമാവിന് പിന്നാലെ മലപ്പുറം കീഴുപറമ്പിലും ഗെയില്‍ വിരുദ്ധ സമരം

ജനവാസ കേന്ദ്രങ്ങളെ പദ്ധതിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

എരഞ്ഞിമാവിന് പിന്നാലെ മലപ്പുറം ജില്ലയിലെ കീഴുപറമ്പിലും ഗെയിൽ വിരുദ്ധ സമരം ശക്തമാക്കാനൊരുങ്ങുന്നു. ജനവാസ കേന്ദ്രങ്ങളെ പദ്ധതിയിൽ നിന്നൊഴിവാക്കണമെന്നാവശ്യപ്പെട്ടാണ് സമരം. കിടപ്പാടം പോലും നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കീഴ്പറമ്പിലെ ജനങ്ങളും. എരഞ്ഞിമാവിൽ നിന്ന് അധികദൂരമില്ല കീഴുപറമ്പിലേക്ക് ' ഈ യന്ത്രകൈകൾ തങ്ങളുടെ വീട്ടുമുറ്റത്തും പറമ്പിലും ആഴ്ന്നിറങ്ങാൻ അധിക സമയമെടുക്കില്ലെന്നും ഇവർക്കറിയാം.

മൂന്ന് സെന്റ് സ്ഥലവും വീടും മാത്രമുള്ളവരും ഇക്കൂട്ടത്തിലുണ്ട് നഷ്ടപരിഹാരമല്ല സമാധാനത്തോടെ ജീവിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് ഇവർക്ക് പറയാനുള്ളത്. ഗെയിൽ വിരുദ്ധ സമരത്തിന് പിന്നിൽ തീവ്രവാദവും രാഷ്ട്രീയവും ആരോപിക്കുമ്പോൾ ഇവരുടെ കണ്ണീരിന് ആര് മറുപടി പറയും.

Full View
Tags:    

Writer - rishad

contributor

Editor - rishad

contributor

Similar News