കെപിസിസി കമ്മിറ്റിക്ക് മുന്‍പില്‍ കൊല്ലത്ത് പരാതി പ്രളയം

Update: 2018-03-17 16:11 GMT
Editor : Sithara
കെപിസിസി കമ്മിറ്റിക്ക് മുന്‍പില്‍ കൊല്ലത്ത് പരാതി പ്രളയം

തങ്ങളെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന് സി ആര്‍ മഹേഷ്, സൂരജ് രവി, സബിന്‍ സത്യന്‍ എന്നിവര്‍ മൊഴി നല്‍കി

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പരാജയത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കെപിസിസി എത്തിക്സ് കമ്മിറ്റിക്ക് മുമ്പാകെ കൊല്ലത്ത് പരാതി പ്രളയം. പ്രാദേശിക നേതാക്കള്‍ ചേര്‍ന്ന് തങ്ങളെ കാലുവാരി തോല്‍പ്പിക്കുകയായിരുന്നുവെന്ന് കരുനാഗപ്പള്ളിയില്‍ മത്സരിച്ച് സി ആര്‍ മഹേഷ്, കൊല്ലത്ത് മത്സരിച്ച സൂരജ് രവി, കൊട്ടാരക്കരയില്‍ മത്സരിച്ച സബിന്‍ സത്യന്‍ എന്നിവര്‍ മൊഴി നല്‍കി. കെപിസിസി ട്രഷറര്‍ ജോണ്‍സണ്‍ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് കൊല്ലത്തെ ഏഴ് മണ്ഡലങ്ങളിലെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്നത്. നടന്‍ ജഗദീഷ്, എം എം ഹസന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, ശൂരനാട് രാജശേഖരന്‍ തുടങ്ങിയവര്‍ കമ്മിറ്റിക്ക് മുന്നില്‍ എത്തിയില്ല. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് നൂറിലധികം പേരാണ് പരാതി നല്‍കിയത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News