പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

Update: 2018-04-02 18:43 GMT
Editor : Sithara
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പ്രതി പിടിയില്‍

കവടിയാര്‍ സരസ്വതിഭവനില്‍ അച്ചുവെന്ന് വിളിക്കുന്ന ആദര്‍ശാണ് അറസ്റ്റിലായത്

നെയ്യാറ്റിന്‍കരയില്‍ നിന്ന് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസില്‍ പ്രതി പിടിയിലായി. കവടിയാര്‍ സരസ്വതിഭവനില്‍ അച്ചുവെന്ന് വിളിക്കുന്ന ആദര്‍ശാണ് അറസ്റ്റിലായത്. കാട്ടക്കട സ്വദേശിനിയായ 17 വയസ്സുള്ള പെണ്‍കുട്ടിയെ പ്രണയം നടിച്ച് തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചതായാണ് ബന്ധുക്കളുടെ പരാതി. ലഹരിക്ക് അടിമയായ ആദര്‍ശ് പേരൂര്‍ക്കട സ്റ്റേഷനില്‍ രണ്ട് മോഷണക്കേസുകളെ പ്രതിയാണെന്ന് നെയ്യാറ്റിന്‍കര സിഐ സുരേഷ് അറിയിച്ചു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News