പയ്യന്നൂരില്‍ ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 5 മരണം

Update: 2018-04-05 10:08 GMT
പയ്യന്നൂരില്‍ ഓട്ടോയും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് 5 മരണം

5 പേര്‍ക്ക് പരിക്ക്; പരിക്കേറ്റവരില്‍ രണ്ട് കുട്ടികളുടെ നില ഗുരുതരം

Full View

കണ്ണൂര്‍ പയ്യന്നൂര്‍ കുന്നരുവില്‍ നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷകളുമായി കൂട്ടിയിടിച്ച് അഞ്ച് പേര്‍ മരിച്ചു. കുന്നരു കാരന്താട്ട് സ്വദേശിനി ദേവകി, വടക്കുംമ്പാട്ട് സ്വദേശി ഗണേശന്‍, ഭാര്യ ലളിത, ഇവരുടെ മകള്‍ ലിഷ്ണ, ആരാധ്യ എന്നിവരാണ് മരിച്ചത്. ലോറി ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും അമിതവേഗമാണ് അപകട കാരണമെന്നും നാട്ടുകാര്‍ പറയുന്നു.

പയ്യന്നൂര്‍ കുന്നരു കാരന്താട്ട് വൈകിട്ട് 4.30 ഓടെയായിരുന്നു അപകടം നടന്നത്. കുന്നരുവില്‍ നിന്ന് രാമന്തളി ഭാഗത്തേക്ക് അമിത വേഗതയില്‍ വരികയായിരുന്ന ലോറി എതിരെ വരികയായിരുന്ന ഓട്ടോറിക്ഷയിലും വഴിയരുകില്‍ നിര്‍ത്തിയിട്ടിരുന്ന മീന്‍ വണ്ടിയിലും ഇടിക്കുകയായിരുന്നു. ഓട്ടോ റിക്ഷയിലുണ്ടായിരുന്ന വടക്കുമ്പാട് സ്വദേശി കാനങ്കിരിയന്‍ ഗണേഷ്, ഭാര്യ ലളിത, മകള്‍ ലിഷ്ണ, ഓട്ടോറിക്ഷ ഡ്രൈവര്‍ ശ്രീജിത്തിന്റെ മകള്‍ ആരാധ്യ, മീന്‍ വണ്ടിയില്‍ നിന്നും മീന്‍ വാങ്ങാനെത്തിയ കാരന്താട്ട് നടുവിലെ പുരയില്‍ ദേവകി എന്നിവരാണ് മരിച്ചത്. ലിഷ്ണയും ആരാധ്യയും പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചും മറ്റുളളവര്‍ സംഭവസ്ഥലത്ത് വെച്ചുമാണ് മരിച്ചത്.

Advertising
Advertising

ആരാധ്യയുടെ പിതാവ് ശ്രീജിത്ത്, മാതാവ് ആശ, മീന്‍ വണ്ടിയുടെ ഡ്രൈവര്‍ അനില്‍ കുമാര്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബസമേതം എട്ടിക്കുളം ബീച്ച് സന്ദര്‍ശിക്കാന്‍ പോവുകയായിരുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് അപകടത്തില്‍ പെട്ടത്. അപകടമുണ്ടാക്കിയ ലോറിയുടെ ഡ്രൈവര്‍ സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപെട്ടു. ഇയാള്‍ മദ്യപിച്ചിരുന്നതായും ഇതാണ് അപകട കാരണമെന്നും നാട്ടുകാര്‍ പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനു ശേഷം നാട്ടിലെത്തിക്കുന്ന മൃതദേഹങ്ങള്‍ വടക്കുമ്പാട് ഗവ.യു.പി സ്കൂളിലും കാരന്താട് ഷേണായി മന്ദിരത്തിലും പൊതുദര്‍ശനത്തിന് വെച്ച ശേഷം സംസ്ക്കരിക്കും.

Tags:    

Similar News