ശശീന്ദ്രന്റെ മന്ത്രി സ്ഥാനം: തീരുമാനമെടുക്കേണ്ടത് എന്‍സിപിയെന്ന് കോടിയേരി

Update: 2018-04-05 05:54 GMT
Editor : Muhsina
ശശീന്ദ്രന്റെ മന്ത്രി സ്ഥാനം: തീരുമാനമെടുക്കേണ്ടത് എന്‍സിപിയെന്ന് കോടിയേരി

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുന്ന കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റു പാര്‍ട്ടികളുടെ കാര്യത്തില്‍..

എകെ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാവുന്ന കാര്യത്തില്‍ എന്‍സിപിയാണ് തീരുമാനമെടുക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മറ്റു പാര്‍ട്ടികളുടെ കാര്യത്തില്‍ സിപിഎം അഭിപ്രായം പറയില്ല. മറ്റ് ഇടതുപാര്‍ട്ടികളും ജനാധിപത്യ പാര്‍ട്ടികളും അടങ്ങിയ സംവിധാനമാണ് എല്‍ഡിഎഫ്. സിപിഎമ്മിനെപ്പോലെ മൂല്യാധിഷ്ഠിത നിലപാടുകളെടുക്കാന്‍ ആ പാര്‍ട്ടികള്‍ക്ക് കഴിഞ്ഞു കൊള്ളണമെന്നില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ആലപ്പുഴയില്‍ പറഞ്ഞു.

Tags:    

Writer - Muhsina

contributor

Editor - Muhsina

contributor

Similar News