കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ
Update: 2018-04-17 11:58 GMT
മൗവ്വേരി കോട്ടയം പൊയിൽ സ്വദേശി മുനീറിനെയാണ് കതിരൂർ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്
കണ്ണൂർ കതിരൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. മൗവ്വേരി കോട്ടയം പൊയിൽ സ്വദേശി മുനീറിനെയാണ് കതിരൂർ പോലീസ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്. തുടർച്ചയായ പ്രകൃതി വിരുദ്ധ പീഡനത്തിനിരയായ കുട്ടിയെ മാനസിക ആസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടർന്ന് ഇന്നലെ കൂത്തുപറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ നടത്തിയ കൗൺസിലിങ്ങിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.