സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരവുമായി സ്വര്‍ണവ്യാപാരികള്‍

Update: 2018-04-27 12:54 GMT
സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരവുമായി സ്വര്‍ണവ്യാപാരികള്‍
Advertising

പര്‍ച്ചേഴ്സ് ടാക്സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം

സ്വര്‍ണാഭരണങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പര്‍ചേഴ്സ് ടാക്സ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സ്വര്‍ണവ്യാപാരികള്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ അനിശ്ചിതകാല സമരം നടത്തുന്നു. കേരള ജുവല്ലേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേഷന്റെ നേതൃത്വത്തിലാണ് സമരം.

Full View

അശാസ്ത്രീയവും ¤നിയമവിരുദ്ധവുമായ പര്‍ച്ചേഴ്സ് നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പലതവണ ധനമന്ത്രി തോമസ് ഐസകുമായി ചര്‍ച്ച നടത്തിയിട്ടും ഫലം കാണാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാലം സമരം നടത്തുന്നത്. ഉപഭോക്താക്കളെ പിഴിയുന്ന ഈ നികുതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം നടത്തുന്നതെന്ന് കേരള ജുവലേഴ്സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ പറയുന്നു.

മറ്റു സംസ്ഥാനങ്ങളില്‍ ഒരു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. എന്നാല്‍ കേരളത്തില്‍ അഞ്ച് ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും വ്യാപാരികള്‍ പറയുന്നു‍. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സമരവേദിയിലെത്തി.

Tags:    

Similar News