കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി നല്‍കാമെന്ന് പ്രധാനമന്ത്രി

Update: 2018-04-30 01:26 GMT
Editor : Subin

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഡല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ഉറപ്പ് ലഭിച്ചത്.

കേരളത്തിന് 16 ലക്ഷം മെട്രിക് ടണ്‍ അരി കേന്ദ്ര വിഹിതമായി നല്‍കാമെന്ന് പ്രധാനമന്ത്രി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പ് നല്‍കി. എയിംസ് കേരളത്തിന് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിയമ തടസ്സം നീക്കണമെന്ന ആവശ്യവും മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് മുന്നില്‍ വെച്ചു.

Full View

കണ്ണൂര്‍, കോഴിക്കോട് വിമാനത്താവളങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പാസ്വാനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News