ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ; പിസിക്കെതിരെ ആഷിക് അബു

Update: 2018-05-02 01:27 GMT
Editor : Jaisy
ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ; പിസിക്കെതിരെ ആഷിക് അബു
Advertising

എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും

അക്രമത്തിനിരയായ നടിയെക്കുറിച്ച് നിരന്തരം ആരോപണങ്ങള്‍ പടച്ചുവിടുന്ന പിസി ജോര്‍ജജ് എംഎല്‍ക്കെതിരെ സംവിധായകന്‍ ആഷിക് അബു. നാലഞ്ചുപേർ ഒന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ജോര്‍ജ്ജെന്ന് ആഷിഖ് ഫേസ്ബുക്കില്‍ കുറിച്ചു.

ആഷിഖിന്റെ ഫേസ്ബുക്ക് പോസ്റ്റ്

നാലഞ്ചുപേർ ഉന്നുറക്കെ മുദ്രാവാക്യം വിളിച്ചപ്പോ തോക്കെടുത്ത 'ധൈര്യശാലി 'യായ ജനപ്രതിനിധിയാണ് ശ്രീമാൻ ജോർജ്. ആ തോക്ക് അദ്ദേഹം താഴെ വെക്കാറില്ല, ടി വി ക്യാമറക്ക് മുന്നിലും കവലകളിലും സാമൂഹ്യ മാധ്യമങ്ങളിലും 'തോക്ക് ' നിരന്തരം, നിർലോഭം നിറയൊഴിച്ചുകൊണ്ടിരിക്കുന്നു. ആ തോക്കിന്റെ ധൈര്യത്തിലാണ് പൂഞ്ഞാർ വിപ്ലവകാരിയുടെ ആക്രോശങ്ങൾ. എത്രകാലം പ്രബുദ്ധകേരളം ഈ കളികണ്ടുകൊണ്ടിരിക്കും എന്നത് കൗതുകമുള്ള കാര്യമാണ്. കാത്തിരിക്കുക തന്നെ !

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News