അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

Update: 2018-05-04 17:02 GMT
Editor : Sithara
അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കും: തുഷാര്‍ വെള്ളാപ്പള്ളി

എല്‍ഡിഎഫും യുഡിഎഫും ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാവുമെന്നുമാണ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്

അധികം വൈകാതെ തന്നെ മുന്നണിമാറ്റം ഉണ്ടാവുമെന്ന സൂചന നല്‍കി ബിഡിജെഎസ് ജില്ലാ പ്രവര്‍ത്തക സമ്മേളനങ്ങള്‍ പുരോഗമിക്കുന്നു. എല്‍ഡിഎഫും യുഡിഎഫും ക്ഷണിച്ചിട്ടുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാവുമെന്നുമാണ് സ്വന്തം തട്ടകമായ ആലപ്പുഴയിലെ സമ്മേളനത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞത്. അധികാരത്തിലെത്താന്‍ ആരുമായും സഹകരിക്കാന്‍ മടിക്കേണ്ടതില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Advertising
Advertising

Full View

ഇതുവരെ നടന്ന ജില്ലാ പ്രവര്‍ത്തക സമ്മേളനങ്ങളിലെല്ലാം മുന്നണിമാറ്റത്തിന് തയ്യാറാവാനുള്ള കൃത്യമായ സന്ദേശം അണികള്‍ക്ക് നല്‍കിക്കൊണ്ടാണ് സംസ്ഥാന അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി സംസാരിച്ചത്. ആലപ്പുഴയിലെ സമ്മേളനത്തില്‍ രണ്ട് പ്രമുഖ മുന്നണികളില്‍ നിന്നുള്ള ക്ഷണവും ജിഎസ്‍ടി അടക്കമുള്ള വിഷയങ്ങളില്‍ ബിജെപിയുമായുള്ള അഭിപ്രായ വ്യത്യാസവും സൂചിപ്പിച്ചു കൊണ്ടായിരുന്നു തുഷാറിന്റെ പ്രസംഗം. ബിഡിജെഎസിനെ നേരത്തെ മറ്റ് രണ്ട് മുന്നണികളും ചേര്‍ന്ന് എന്‍ഡിഎയില്‍ തള്ളിക്കയറ്റിയതാണെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. അധികാരത്തിലെത്തുന്നതിന് വേണ്ടി ആരുമായും സഹകരിക്കാന്‍ മടിക്കേണ്ടതില്ലെന്നും പിണറായിയോടും ഉമ്മന്‍ ചാണ്ടിയോടും കുമ്മനത്തോടും ഒരു വിരോധവുമില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി വ്യക്തമാക്കി.

ആര്‍ക്കും തള്ളിക്കളയാനാവാത്ത രാഷ്ട്രീയ ശക്തിയായി ബിഡിജെഎസ് മാറിയിട്ടുണ്ടെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം കേരളത്തില്‍ ബിഡിജെഎസ് മന്ത്രിമാരുണ്ടാവുമെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News