മുലായവും അഖിലേഷും പ്രചരണത്തിന് കേരളത്തിലേക്ക്

Update: 2018-05-08 01:28 GMT
Editor : admin
മുലായവും അഖിലേഷും പ്രചരണത്തിന് കേരളത്തിലേക്ക്
Advertising

എസ്ഡിപിഐ - സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ പ്രചരണത്തിനായി മുലായം സിങ് യാദവും അഖിലേഷ് യാദവും കേരളത്തിലെത്തും.

എസ്ഡിപിഐ - സമാജ് വാദി പാര്‍ട്ടി സഖ്യത്തിന്റെ പ്രചരണത്തിനായി മുലായം സിങ് യാദവും അഖിലേഷ് യാദവും കേരളത്തിലെത്തും. പൂഞ്ഞാറില്‍ പിസി ജോര്‍ജിനെ സഖ്യം പിന്തുണക്കുമെന്നും ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

85 സീറ്റുകളിലേക്കാണ് എസ്ഡിപിഐ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. പത്ത് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥിപ്പട്ടിക സമാജ് വാദി പാര്‍ട്ടി പുറത്തിറക്കി. സമാജ് വാദി പാര്‍ട്ടിയുടെ പ്രധാന നേതാക്കള്‍ തന്നെ സഖ്യത്തിന്‍റെ തെരഞ്ഞെടുപ്പു പ്രചരണത്തിനായി കേരളത്തിലെത്തും.

പൂഞ്ഞാറില്‍ പിസി ജോര്‍ജ്ജിനെ എസ് ഡിപിഐ- എസ് പി സഖ്യം പിന്തുണക്കും. പിഡിപിയെയും സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ നടന്നെങ്കിലും വിജയിച്ചില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News