പണിമുടക്ക് ദിനത്തില്‍ അന്ധദമ്പതികള്‍ക്ക് പൊലീസിന്റെ കൈതാങ്ങ്

Update: 2018-05-09 04:24 GMT
പണിമുടക്ക് ദിനത്തില്‍ അന്ധദമ്പതികള്‍ക്ക് പൊലീസിന്റെ കൈതാങ്ങ്

എല്ലാക്കാലത്തും പണിമുടക്കിന്റെ യഥാര്‍ത്ഥ ഇരകളാകുന്നത് ഭിന്നശേഷിക്കാരായ സാധാരണക്കാരാണ്.

Full View

എല്ലാക്കാലത്തും പണിമുടക്കിന്റെ യഥാര്‍ത്ഥ ഇരകളാകുന്നത് ഭിന്നശേഷിക്കാരായ സാധാരണക്കാരാണ്. ഇന്നത്തെ പണിമുടക്കില്‍ കൊച്ചിയിലെ അന്ധദമ്പതികള്‍ക്കും ഈ ദുര്‍വിധി ഉണ്ടായി. എന്നാല്‍ കേരള പൊലീസിന്റെ കൈതാങ്ങ് ഇവരെ വീടെത്തിച്ചു.

സേലത്ത് താമസിക്കുന്ന മക്കളെ കാണാന്‍ പോയതാണ് ഫോര്‍ട്ട് കൊച്ചി സ്വദേശികളായ സലീമും സുഹറയും. പത്രം വായിക്കാനോ ടിവി കാണാനോ സാധിക്കാത്ത ഇവര്‍ പണിമുടക്കിന്റെ കോലാഹലങ്ങള്‍ അറിഞ്ഞിരുന്നില്ല. മക്കളെ കണ്ട് രാത്രിയില്‍ സേലത്ത് നിന്ന് ട്രെയിനില്‍ കയറി എറണാകുളത്ത് എത്തിയപ്പോഴാണ് പണിമുക്കിന്റെ കാര്യം അറിയുന്നത്.

എന്നാല്‍ സംഭവം അറിഞ്ഞ ഉടന്‍ തന്നെ സ്ഥലത്ത് എത്തിയ സെന്‍ട്രല്‍ സ്റ്റേഷനിലെ പോലീസുകാര്‍ പ്രശ്നത്തിന് പരിഹാരം കണ്ടു. പോലീസ് ജീപ്പില്‍ തന്നെ ഇരുവരേയും വീട്ടില്‍ എത്തിച്ചു. തങ്ങളെ സഹായിച്ച പോലീസുകാര്‍ ആരാണെന്ന് അറിയില്ലെങ്കിലും കേരള പോലീസിന് നന്ദി പറഞ്ഞാണ് സലീമും സുഹറയും വീട്ടിലേക്ക് പോയത്.

Tags:    

Similar News