വി.എസ്, ഗൌരിയമ്മ, മമ്മൂട്ടി... പ്രമുഖരെ സാക്ഷിയാക്കി സത്യപ്രതിജ്ഞ

Update: 2018-05-10 18:05 GMT
Editor : admin
വി.എസ്, ഗൌരിയമ്മ, മമ്മൂട്ടി... പ്രമുഖരെ സാക്ഷിയാക്കി സത്യപ്രതിജ്ഞ

വി.എസ് അച്യുതാനന്ദന്‍ എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു. എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. മമ്മൂട്ടിക്കും,ഒപ്പമെത്തിയ ദിലീപിനും.

Full View

പ്രമുഖരുടെ വലിയ നിരയായിരുന്നു പിണറായി വിജയന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്. രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമേ മത-സാമൂഹിക-സാംസ്ക്കാരിക രംഗത്തെ പ്രമുഖരും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. വി.എസ് അച്യുതാനന്ദന്‍ എത്തിയപ്പോള്‍ സദസ്സ് ഇളകി മറിഞ്ഞു.എഴുന്നേറ്റ് നിന്ന് കയ്യടിച്ചാണ് സ്വീകരിച്ചത്. മമ്മൂട്ടിക്കും,ഒപ്പമെത്തിയ ദിലീപിനും ലഭിച്ചു ഊഷ്മളമായ സ്വീകരണം.

Advertising
Advertising

സത്യപ്രതിജ്ഞ കാണാന്‍ കെ.ആര്‍ ഗൌരിയമ്മ മുന്‍ നിരയില്‍ തന്നെ ഉണ്ടായിരുന്നു.സിപിഎം ദേശീയ നേതാക്കളായ സീതാറാം യെച്ചൂരി,പ്രകാശ് കാരാട്ട്,ജനതാദള്‍ സെക്യുലര്‍ ദേശീയ അധ്യക്ഷന്‍ എച്ച്.ഡി ദേവഗൌഡ എന്നിവരും ചടങ്ങിനെത്തി.ഉമ്മന്‍ചാണ്ടിയും,പികെ കുഞ്ഞാലിക്കുട്ടിയും ഒരുമിച്ചാണെത്തിയത്.നിയുക്ത ബിജെപി എം.എല്‍.എ ഒ.രാജഗോപാലും സത്യപ്രതിജ്ഞയില്‍ പങ്കെടുത്തു.സിനിമാ മേഖലയില്‍ നിന്ന് മധു,രഞ്ജി പണിക്കര്‍,രജ്ഞിത്ത്,ജി വേണുഗോപാല്‍,കെപിഎസി ലളിത തുടങ്ങിയവരുമുണ്ടായിരുന്നു.എള്‍ഡിഎഫ് നേതാക്കളായ കോടിയേരി ബാലക്യഷ്ണനും,കാനം രാജേന്ദ്രനും പ്രമുഖരെ സ്വീകരിച്ചു.എം.പിമാര്‍,നിയുക്ത എം.എള്‍.എമാര്‍ തുടങ്ങിയവരും സത്യപ്രതിജ്ഞ വീക്ഷിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News