കോഴിക്കോട് വട്ടോളിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

Update: 2018-05-10 01:19 GMT
Editor : Sithara
കോഴിക്കോട് വട്ടോളിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു

കോഴിക്കോട് വടകരക്കടുത്ത് വട്ടോളിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു.

കോഴിക്കോട് വടകരക്കടുത്ത് വട്ടോളിയില്‍ കാറിടിച്ച് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. മൊകേരി സ്വദേശികളായ അഞ്ചാം ക്ലാസ് വിദ്യാര്‍ഥി ആദില്‍ ചന്ദ്രന്‍, ഏഴാം ക്ലാസ് വിദ്യാര്‍ഥി അര്‍ജിത് എന്നിവരാണ് മരിച്ചത്. ഇരുവരും വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ്.

വൈകിട്ട് നാലോടെയാണ് സ്‌കൂള്‍ വിട്ട് വീട്ടിലേയ്ക്ക് മടങ്ങിയ വിദ്യാര്‍ഥികളെ കാറിടിച്ച് തെറിപ്പിക്കുകയായിരുന്നു. വിദ്യാര്‍ഥികളെ ഇടിച്ച ശേഷം കാര്‍ സമീപത്തെ ഇലട്രിക് പോസ്റ്റിലും ഇടിച്ചു മറിയുകയായിരുന്നു. കുട്ടികളുടെ മൃതദേഹങ്ങള്‍ കുറ്റിയാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News