സ്കൂള്‍‌ ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇടിച്ചുകയറി; ഒരു മരണം

Update: 2018-05-11 12:35 GMT
Editor : Sithara
സ്കൂള്‍‌ ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇടിച്ചുകയറി; ഒരു മരണം

സ്കൂള്‍‌ ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയില്‍ ഇടിച്ചുകയറി വിദ്യാര്‍ത്ഥിനി മരിച്ചു.

Full View

സ്കൂള്‍ബസ് നിയന്ത്രണം വിട്ട് വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ഇടിച്ചു കയറി വിദ്യാര്‍ഥിനി മരിച്ചു. മലപ്പുറം കോട്ടപ്പടി ഗവ. ഹയര്‍ സെക്കന്ററി സ്കൂള്‍ ബസാണ് നിയന്ത്രണം വിട്ടത്. സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിനി സിതാര ജാസ്മിനാണ് മരിച്ചത്.

വൈകുന്നേരം നാല് മണിയോടെയാണ് അപകടം. ബസ് എടുത്തയുടന്‍ നിയന്ത്രണം വിട്ട് വിദ്യാര്‍ഥികളുടെ ഇടയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സ്കൂള്‍ മുറ്റത്ത് വച്ചായിരുന്നു അപകടം. ഒരു രക്ഷിതാവിനും നിരവധി വിദ്യാര്‍ഥികള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണ്. നിയന്ത്രണം വിട്ട ബസ് മരത്തിലിടിച്ചാണ് നിന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News