മൂന്ന് കുടം വെള്ളത്തില്‍ ജീവിതം

Update: 2018-05-11 09:51 GMT
Editor : admin
മൂന്ന് കുടം വെള്ളത്തില്‍ ജീവിതം

ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ ഉപയോഗിക്കാന്‍ നമ്മെ പഠിപ്പിക്കും ആറ്റിങ്ങല്‍ നഗരൂരുള്ള ഒരു കുടുംബത്തിന്റെ ജീവിതം.

വേനല്‍ കടുത്തതോടെ വെള്ളത്തിനായി നെട്ടോട്ടമോടുകയാണ് ജനങ്ങള്‍. അത്യാവശ്യം വെള്ളം കിട്ടുന്നവരാകട്ടെ അത് പാഴാക്കുന്നതില്‍ ഒട്ടും മടിക്കാറുമില്ല. ഒരു തുള്ളി വെള്ളം പോലും പാഴാക്കാതെ ഉപയോഗിക്കാന്‍ നമ്മെ പഠിപ്പിക്കും ആറ്റിങ്ങല്‍ നഗരൂരുള്ള ഒരു കുടുംബത്തിന്റെ ജീവിതം.

ഒരു കുഞ്ഞു ബക്കറ്റ് വെള്ളം മതി മഞ്ജുച്ചേച്ചിക്ക് അടുക്കളയിലെ മുഴുവന്‍ പാത്രങ്ങളും കഴുകാന്‍. ദിവസം മൂന്ന് കുടം വെള്ളം. അതുകൊണ്ട് കുടിക്കും, പാചകം ചെയ്യും. വാഴയും ചെടികളും നനയ്ക്കും. പക്ഷെ കുളിക്കാനും അലക്കാനുമെല്ലാം ആയിരം അടി താഴെ പോയേ പറ്റൂ. മുപ്പത് വര്‍ഷത്തോളമായി ഇതാണ് ഇവരുടെ ശീലം.

Advertising
Advertising

ആറ്റിങ്ങല്‍ നഗരൂരിനടുത്ത് തറനിരപ്പില്‍ നിന്ന് രണ്ടായിരത്തിലധികം അടി ഉയരത്തിലുളള പുറമ്പോക്ക് ഭൂമിയിലാണ് ജയനും ഭാര്യ മഞ്ജുവും രണ്ട് മക്കളുമടങ്ങുന്ന കുടുംബത്തിന്റെ വാസം. പാറയിലെ ഉറവയാണ് ഇവരുടെ കിണര്‍. വേനലില്‍ അത് വറ്റും. പിന്നീടുള്ള നാലഞ്ച് മാസങ്ങള്‍ വെളളം ചുമന്ന് നടുവൊടിയും. ക്വാറിക്കമ്പനികള്‍ പ്രദേശം കൊത്തിപ്പറിച്ചതാണ് ജലദൌര്‍ലഭ്യം ഇത്രയും രൂക്ഷമാക്കിയത്. മുന്‍പ് ഇവിടെ വേറെയും കുടുംബങ്ങളുണ്ടായിരുന്നു. ജലക്ഷാമം മൂലം എല്ലാവരും നാടുവിട്ടപ്പോള്‍ പോകാനിടമില്ലാത്തതിനാല്‍ ഇവരിപ്പോഴും ഇവിടെത്തന്നെ.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News