പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ

Update: 2018-05-11 04:27 GMT
Editor : admin
പ്രതിക്ക് വധശിക്ഷ നല്‍കണമെന്ന് ജിഷയുടെ അമ്മ

മരണശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവർക്കും പാഠമാകണമെന്നും രാജേശ്വരി

ജിഷ വധക്കേസ് പ്രതി അസം സ്വദേശി അമീറുല്‍ ഇസ് ലാമിന് വധശിക്ഷ നൽകണമെന്ന് അമ്മ രാജേശ്വരി. മരണശിക്ഷയിൽ കുറഞ്ഞതൊന്നും പ്രതി ചെയ്ത കുറ്റത്തിന് പകരമാവില്ല. കോടതി വിധി എല്ലാവർക്കും പാഠമാകണമെന്നും രാജേശ്വരി പറഞ്ഞു.

ലോകത്തിൽ ചെയ്യാൻ പറ്റാത്ത ഏറ്റവും വലിയ പാപമാണ് തന്‍റെ മകളോട് പ്രതി ചെയ്തത്. തന്‍റെ സ്വപ്നങ്ങളാണ് തകർക്കപ്പെട്ടത്. ഭിക്ഷ എടുത്ത് മകളെ പഠിപ്പിച്ചത് വക്കീൽ ആക്കാൻ വേണ്ടിയായിരുന്നുവെന്നും രാജേശ്വരി മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News