മുന്നണി പ്രവേശം: കേരള കോണ്‍ഗ്രസ് നീക്കം ഊര്‍ജ്ജിതമാക്കി

Update: 2018-05-11 16:25 GMT
Editor : Sithara
മുന്നണി പ്രവേശം: കേരള കോണ്‍ഗ്രസ് നീക്കം ഊര്‍ജ്ജിതമാക്കി

തങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്കായി സമീപനരേഖ ഉടന്‍ പുറത്തിറക്കാനാണ് കേരള കോണ്‍ഗ്രസിന്‍റെ തീരുമാനം.

ജെഡിയുവിന്‍റെ ഇടത് മുന്നണി പ്രവേശം സാധ്യമായതോടെ കേരള കോണ്‍ഗ്രസും നീക്കങ്ങള്‍ സജീവമാക്കി. തങ്ങളുമായി സഹകരിക്കാന്‍ തയ്യാറുള്ളവര്‍ക്കായി സമീപനരേഖ ഉടന്‍ പുറത്തിറക്കാനാണ് കേരള കോണ്‍ഗ്രസിന്‍റെ തീരുമാനം.

Full View

മുന്നണി ബന്ധങ്ങള്‍ വേണ്ടെന്ന് വെച്ച് പുറത്ത് നില്‍ക്കുകയാണെങ്കിലും അടുത്ത തെരഞ്ഞെടുപ്പിന് മുന്‍പ് ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകാനാണ് കെ എം മാണിയും കേരള കോണ്‍ഗ്രസും ശ്രമിക്കുന്നത്. യുഡിഎഫിലേക്ക് പോയാല്‍ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നതിനാല്‍ എല്‍ഡിഎഫിലേക്ക് ചായാനാണ് മാണി ശ്രമിക്കുന്നത്. എന്നാല്‍ നിലപാട് വ്യക്തമാക്കാന്‍ എടുക്കുന്ന കാലതാമസം മുന്നണി പ്രവേശം വൈകിപ്പിച്ചു. ഇതിനിടെ അടുത്തിടെ യുഡിഎഫില്‍ നിന്നും പുറത്ത് വന്ന ജെഡിയുവിന് ഇടത് മുന്നണി പ്രവേശത്തിനുള്ള അരങ്ങൊരുങ്ങിയതോടെയാണ് നീക്കങ്ങള്‍ ഊര്‍ജ്ജിതമാക്കാന്‍ കേരള കോണ്‍ഗ്രസും തീരുമാനിച്ചത്.

ഇടത് മുന്നണിക്കൊപ്പം ചേരാന്‍ കെ എം മാണിയും ജോസ് കെ മാണിയും ശ്രമിക്കുന്നുണ്ടെങ്കിലും ജോസഫ് വിഭാഗം ഇടഞ്ഞ് നില്‍ക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വൈക്കത്ത് നടത്ത പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പിന്തുണ തേടി ജോസഫ് വിഭാഗം അവരുടെ നിലപാട് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്. സിപിഐ ഇടഞ്ഞ് നില്‍ക്കുന്നതും ഇടത് മുന്നണി പ്രവേശം കേരള കോണ്‍ഗ്രസിന് അത്ര എളുപ്പമാകില്ല.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News