സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് ബിജെപിയോട് പിണറായി
Update: 2018-05-11 16:40 GMT
ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരളത്തോട് ആവശ്യപ്പെട്ടു
ബിജെപി-സിപിഎം സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ് നാഥ് സിങ് കേരളത്തോട് ആവശ്യപ്പെട്ടു . ബിജെപി സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ തിരിച്ചും ആവശ്യപ്പെട്ടു. ബിജെപി നേതൃത്വം തയ്യാറെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും പിണറായി വിജയന്‍. പ്രധാനമന്ത്രിയുമായും കേന്ദ്ര മന്ത്രിമാരുമായും നടത്തിയ കൂടിക്കാഴ്ച സൗഹാര്‍ദപരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ആവശ്യങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായും പിണറായി പറഞ്ഞു.