വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

Update: 2018-05-12 23:43 GMT
Editor : Sithara
വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു

അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം നടന്നത്.

വാഹനാപകടത്തില്‍ രണ്ട് ശബരിമല തീര്‍ത്ഥാടകര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ പത്തനംതിട്ട, കോട്ടയം എന്നിവിടങ്ങളിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.

തിരുവനത്തപുരം ഭരതന്നൂര്‍ സ്വദേശികളായ സരോജനിയമ്മ, സരസ്വതിയമ്മ എന്നിവരാണ് മരിച്ചത്. ഏരുമേലി ചാലക്കയത്തിനടുത്താണ് അപകടം നടന്നത്. അയ്യപ്പ ഭക്തര്‍ സഞ്ചരിച്ചിരുന്ന ജീപ്പ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ചാണ് അപകടം നടന്നത്.

Tags:    

Writer - Sithara

contributor

Editor - Sithara

contributor

Similar News